Connect with us

National

അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ്: ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് കമ്മീഷന്‍

Published

|

Last Updated

ന്യൂഡല്‍ഹി: കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഡല്‍ഹിയില്‍ ചേര്‍ന്ന കമ്മീഷന്റെ സമ്പൂര്‍ണ യോഗത്തിലാണ് തീരുമാനമായത്. സുരക്ഷാ കാര്യങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയവുമായി കമ്മീഷന്‍ ചര്‍ച്ച നടത്തി.

കേരളം, തമിഴ്‌നാട്, ബംഗാള്‍, പുതുച്ചേരി, അസം എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രില്‍ അവസാനവാരമോ മെയ് ആദ്യമോ ഒറ്റഘട്ടമായാണ് കേരളത്തില്‍ തിരഞ്ഞെടുപ്പ് നടക്കുകയെന്നാണ് സൂചന. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കേരളത്തിലെത്ത് രാഷ്ട്രീയപ്പാര്‍ട്ടികളുമായി ചര്‍ച്ച നടത്തിയിരുന്നു. അസമില്‍ രണ്ടുഘട്ടമായും തമിഴ്‌നാട്ടില്‍ ഒറ്റഘട്ടമായും ബംഗാളില്‍ നാല് മുതല്‍ ആറുവരെ ഘട്ടമായുമായിരിക്കും തിരഞ്ഞെടുപ്പ് എന്നാണ് സൂചന.