National
അലിഗഡ് സര്‍വകലാശാല: സര്‍ക്കാര്‍ നീക്കങ്ങളില്‍ രാഷ്ട്രപതിക്ക് അതൃപ്തി
ന്യൂഡല്‍ഹി: അലിഗഡ് മുസ്ലിം സര്‍വകലാശാല ഭരണ സമിതിയിലേക്ക് രണ്ട് പുതിയ അംഗങ്ങളെ നിര്‍ദേശിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ശുപാര്‍ശ രാഷ്ട്രപതി തള്ളി. ഫയല്‍ മടക്കിയ രാഷ്ട്രപതി പുതിയ പേരുകള്‍ നല്‍കാന്‍ നിര്‍ദേശിച്ചു. സംഘപരിവാര്‍ ബന്ധമുള്ള രണ്ടുപേരെയാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നുത്. സര്‍വകലാശാലയുടെ വിസിറ്റര്‍ കൂടിയാണ് പ്രണബ് മുഖര്‍ജി.
സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവി എടുത്തു കളയുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നീക്കം തുടങ്ങിയിരുന്നു. മലപ്പുറമടക്കമുള്ള ഓഫ് ക്യാമ്പസുകള്‍ അടച്ചു പൂട്ടുമെന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഭീഷണി മുഴക്കിയിരുന്നു.
---- facebook comment plugin here -----