Connect with us

International

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: മൂന്നിടങ്ങളില്‍ കൂടി ട്രംപിന് വിജയം; മിഷിഗണില്‍ സാന്‍ഡേഴ്‌സ്

Published

|

Last Updated

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വോട്ടെടുപ്പില്‍ മൂന്നിടങ്ങളില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന് വിജയം. മിഷിഗണ്‍, മിസ്സിസ്സിപ്പി, ഹവാലി സംസ്ഥാനങ്ങളിലാണ് ട്രംപ് വിജയിച്ചിത്. നേരത്തെ ന്യൂഹാംഷെയര്‍ പ്രൈമറിയില്‍ നടന്ന വോട്ടെടുപ്പിലും ട്രംപ് വിജയിച്ചിരുന്നു.

ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായ ബെര്‍നി സാന്‍ഡേഴ്‌സ് മിഷിഗണില്‍ ഹിലരി ക്ലിന്റനെ പരാജയപ്പെടുത്തി അപ്രതീക്ഷിത വിജയം നേടി. എന്നാല്‍ മിസ്സിസിപ്പിയിലെ വിജയത്തിലൂടെ ഹിലരി ലീഡ് നില ഉയര്‍ത്തിയിട്ടുണ്ട്. ഇദാഹോയില്‍ റിപ്ലബ്രിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ട്രെഡ് ക്രൂസിനാണ് വിജയം.

ശക്തമായ വിമര്‍ശനങ്ങള്‍ക്കിടയിലും വോട്ടെടുപ്പുകളില്‍ നേടുന്ന വന്‍ വിജയം ട്രംപിന്റെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്. വന്‍ വിജയം നേടാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഡൊണാള്‍ഡ് ട്രംപ് ജുപീറ്ററില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രസിഡന്റ് പദത്തില്‍ എബ്രഹാം ലിങ്കണ്‍ ഒഴികെ മറ്റെല്ലാവരേക്കാളും കൂടുതല്‍ തിളങ്ങാന്‍ തനിക്ക് സാധിക്കും. കാരണം അവര്‍ ആരും തന്നേക്കാളും യാഥാസ്ഥിതിക വാദി ആയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.