Connect with us

Kerala

എയര്‍ കേരളക്ക് വീണ്ടും ചിറക് മുളക്കുന്നു

Published

|

Last Updated

നെടുമ്പാശ്ശേരി:വിദേശനാണ്യം നേടിക്കൊടുക്കുന്നതില്‍ ഏറ്റവും സഹായകരമാകുന്ന പ്രവാസികളെ സഹായിക്കുന്നതിനായി തുടങ്ങാന്‍ ഉദ്ദേശിച്ച എയര്‍ കേരള പദ്ധതി വീണ്ടും പ്രതീക്ഷയുടെ റണ്‍വേയില്‍. കേരളത്തില്‍ നിന്ന് സര്‍വീസ് നടത്തുന്ന വിമാന കമ്പനികളാണ് എയര്‍ കേരള പദ്ധതിക്ക് തടസം നിന്നിരുന്നത്. ഇന്ത്യയില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് വിമാന കമ്പനികളായ എയര്‍ ഇന്ത്യ എക്‌സ്പ്രസിനും എയര്‍ ഇന്ത്യക്കും കേരളത്തില്‍ നിന്നാണ് യാത്രക്കാര്‍ ഏറെയുള്ളത്. എയര്‍ ഇന്ത്യയുടെ 90 ശതമാനത്തിലധികം യാത്രക്കാരും കേരളീയരാണ്.
പദ്ധതി നടപ്പിലാക്കിയാല്‍ എയര്‍ ഇന്ത്യ ഉള്‍പ്പടെയുള്ള വിമാന കമ്പനികള്‍ക്ക് മലയാളി യാത്രക്കാരെ നഷ്ടപ്പെടുമെന്ന ചിന്തയാണ് പ്രവാസി മലയാളികള്‍ക്ക് ഏറെ ഗുണകരമാകാന്‍ സാധ്യതയുള്ള എയര്‍ കേരള പദ്ധതിക്ക് തടസം നില്‍ക്കുന്നതിന് കാരണമായത്. രാജ്യാന്തര വിമാന സര്‍വീസുകള്‍ നടത്തുന്നതിന് അഞ്ച് വര്‍ഷം ആഭ്യന്തര സര്‍വീസ് നടത്തി പരിചയവും സ്വന്തമായി ഇരുപത് വിമാനങ്ങള്‍ വേണമെന്ന വ്യോമയാന നിയമത്തിലെ വ്യവസ്ഥയാണ് പദ്ധതിക്ക് തടസമായി നിന്നിരുന്നത്.
സംസ്ഥാന സര്‍ക്കാറിന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന് വ്യോമയാന മന്ത്രാലയത്തോട് വ്യവസ്ഥകള്‍ ഇളവ് ചെയ്ത് നിയമം പരിഷ്‌കരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചെങ്കിലും എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വിമാനക്കമ്പനികള്‍ എതിര്‍പ്പുമായി രംഗത്തെത്തിയതാണ് അന്ന് നിയമം പരിഷ്‌കരിക്കാന്‍ സാതിക്കാതെ വോയത്.
പിന്നിട് എയര്‍ കേരള പദ്ധതി നടപ്പാക്കുന്നതിന് വേണ്ടി വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്ന സമ്മര്‍ദ തന്ത്രങ്ങളെ തുടര്‍ന്നാണ് എയര്‍ ഇന്ത്യ ഉള്‍പ്പടെയുള്ള വിമാന കമ്പനികള്‍ എതിര്‍പ്പുകളില്‍ നിന്ന് പിന്‍മാറിയത്. എയര്‍ ഇന്ത്യയുടെ എതിര്‍പ്പാണ് പ്രധാനമായും എയര്‍ കേരള പദ്ധതിക്ക് തടസം നിന്നിരുന്നത്.
അഭ്യന്തര വിമാന കമ്പനികളായ ഇന്‍ഡിഗോ, ജെറ്റ് എയര്‍വേസ്, സ്‌പൈസ് ജെറ്റ് എന്നിവയും എതിര്‍പ്പായി രംഗത്ത് ഉണ്ടങ്കിലും ഇത് വ്യോമയാന മന്ത്രാലയം അവഗണിക്കാനാണ് സാധ്യത.
സംസ്ഥാന ബജറ്റില്‍ “എയര്‍ കേരള പദ്ധതി നടപ്പിലാക്കുന്നതിന് പത്ത് കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. ഇത് എയര്‍ കേരള പദ്ധതി നടപ്പിലാക്കുന്നതില്‍ ഉറച്ച നിലപാടിലാണെന്ന് വ്യക്തമാണ്. എയര്‍ കേരള യാഥാര്‍ഥ്യമായാല്‍ സംസ്ഥാന സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യ വിമാന കമ്പനിയായ എയര്‍ കേരള ആകും. ആഭ്യന്തര സര്‍വീസുകളായി തുടങ്ങാന്‍ ഉദ്ദേശിക്കുന്ന എയര്‍ കേരള വിമാന കമ്പനിയുടെ മൊത്തം ഓഹരിയുടെ 26 ശതമാനം സംസ്ഥാന സര്‍ക്കാര്‍ കൈവശം വെച്ച് ബാക്കി വിദേശ എയര്‍ലൈനുകള്‍ക്കും സ്വാകാര്യ വ്യക്തികള്‍ക്കും നല്‍കുന്നതിനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
പി പി പി മാതൃകയില്‍ നടപ്പിലാക്കി വിജയിച്ച് ലോകത്തിന് മാതൃകയായ കൊച്ചി അന്താരാഷ്ട്ര വിമാനതാവള കമ്പനിയുമായി ചേര്‍ന്ന് എയര്‍ കേരള പദ്ധതി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.