Connect with us

National

പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണം: എട്ട് കര്‍ഷകര്‍ കീടനാശിനി കഴിച്ചു

Published

|

Last Updated

രാജ്‌കോട്ട്: പശുവിനെ രാഷ്ട്ര മാതാവായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഗുജറാത്തില്‍ കര്‍ഷകര്‍ നടത്തിയ പ്രകടനത്തിനിടെ എട്ടുപേര്‍ കീടനാശിനി കഴിച്ചു. വിഷം കഴിച്ചവരില്‍ ഒരാള്‍ മരിച്ചു. മൂന്നു പേരുടെ നില ഗുരുതരമാണ്. രാജ്‌കോട്ടില്‍ സര്‍ക്കാര്‍ ഓഫിസിനു മുന്നില്‍ വ്യാഴായ്ചയായിരുന്നു പശു ഭക്തരുടെ പ്രകടനം.

പ്രകടനത്തിനിടെ കര്‍ഷകര്‍ വിഷം കഴിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് കിട്ടിയിട്ടും പൊലീസിന്റെ സാന്നിദ്ധ്യത്തില്‍ ഇവര്‍ എങ്ങനെ വിഷം കഴിച്ചു എന്നതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സമരത്തില്‍ പങ്കെടുത്തവരില്‍ രാജ്‌കോട്ട് റോഡ് ഉപരോധിക്കാന്‍ ശ്രമിച്ച ഇരുപത്തിയേഴോളം പേരെ പൊലീസ് അറസ്റ്റു ചെയ്തു.

Latest