National
കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന് കന്‍ഹയ്യ കുമാര്‍

ന്യൂഡല്‍ഹി: കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന് ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കന്‍ഹയ്യകുമാര്‍. ഇന്ത്യയുടെ അവിഭാജ്യഘടകമാണ് കാശ്മീരെന്നതിന് സംശയമില്ല. കാശ്മീരികള്‍ ഇന്ത്യക്കാരാണ്. നാം അവരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നും കന്‍ഹയ്യ പറഞ്ഞു.
ജെഎന്‍യുവില്‍ നടന്ന പ്രതിഷേധ പരിപാടി വധ ശിക്ഷയ്‌ക്കെതിരെയായിരുന്നു. അഫ്‌സല്‍ ഗുരുവിനെ അനുകൂലിച്ച് നടത്തിയ പരിപാടിയായിരുന്നില്ല. എബിവിപി പ്രവര്‍ത്തകനെ വധ ശിക്ഷയ്ക്കു വിധിച്ചാലും തങ്ങളതിനെ എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. സംവാദത്തെയും ചര്‍ച്ചയെയും പ്രോത്സാഹിപ്പിക്കുന്നതാണ് ജെഎന്‍യുവിന്റെ സംസ്‌കാരം. ആളുകളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ തടസപ്പെടുത്തുന്നത് ഒരിക്കലും ജെഎന്‍യു സംസ്‌കാരമല്ലെന്നും അദ്ദേഹം പറഞ്ഞു.