Connect with us

National

പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ്‌

Published

|

Last Updated

അഹമ്മദാബാദ്: പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണമെന്ന ബിജെപി ആവശ്യത്തിന് പിന്തുണയുമായി ഗുജറാത്തില്‍ കോണ്‍ഗ്രസ് നേതൃത്വം രംഗത്ത്. ഈ വിഷയത്തില്‍ ബിജെപി വേണ്ടത്ര താല്‍പര്യം കാണിക്കുന്നില്ലെന്നാണ് കോണ്‍ഗ്രസിന്റെ പരാതി. വിഷയം നിയമസഭയില്‍ ചര്‍ച്ച ചെയ്യാന്‍ സ്പീക്കര്‍ അനുമതി നല്‍കിയില്ലെന്നാരോപിച്ച് കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ ശങ്കര്‍ സിംഗ് വഗേലയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ വാക്കൗട്ട് നടത്തി.

പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം എട്ട് കര്‍ഷകര്‍ വിഷം കഴിച്ചിരുന്നു. ഇതില്‍ ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് സഭയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്ത് വന്നത്. രാഷ്ട്രമാതാ പ്രഖ്യാപനവുമായി ബിജെപി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെങ്കില്‍ കോണ്‍ഗ്രസ് എല്ലാ പിന്തുണയും നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് ശങ്കര്‍ സിംഗ് വഗേല പറഞ്ഞു.

Latest