Kerala
പരിഹാസ്യമായ വാദമുഖങ്ങള്‍ ഉന്നയിച്ച് സി.ബി.ഐ കോടതിയില്‍ നാണംകെടുന്നു: കോടിയേരി
തിരുവനന്തപുരം: പരിഹാസ്യമായ വാദമുഖങ്ങള്‍ ഉന്നയിച്ച് സി.ബി.ഐ കോടതിയില്‍ നാണംകെട്ടുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പി ജയരാജന് ജാമ്യം കിട്ടിയ പശ്ചാത്തലത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതികളുമായി ബന്ധമുണ്ടെന്ന് പറയുന്നതടക്കം ജയരാജനെതിരെ ഒരു തെളിവും ഹാജരാക്കാന്‍ സി.ബി.ഐക്ക് കഴിഞ്ഞില്ല.
ജയരാജനു ജാമ്യം ലഭിച്ചതോടെ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് വി.എം.സുധീരന്‍ കരുതിവച്ചിരുന്ന ബോംബ് നനഞ്ഞ പടക്കമായി. മോഹന്‍ ഭാഗവത് ഇടപെട്ട് സിബിഐയെ സ്വാധീനിച്ചാണ് ജയരാജനെ കതിരൂര്‍ മനോജ് വധക്കേസിലെ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയത്. . ആര്‍എസ്എസ് നേതൃത്വത്തിന്റെ അറിവോടെ കെട്ടിച്ചമച്ച കേസാണിത്. കണ്ണൂരിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്നും ജയരാജനെ മാറ്റാനായിരുന്നു ആര്‍എസ്എസിന്റെ ശ്രമം. ജയരാജന്റെ ജാമ്യം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് ആവേശം പകരുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.