Connect with us

Ongoing News

വെസ്റ്റ് ഇന്‍ഡീസിനെതിരെ അഫ്ഗാനിസ്ഥാന് അട്ടിമറി ജയം

Published

|

Last Updated

നാഗ്പൂര്‍: ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ അഫ്ഗാനിസ്ഥാന് ആറ് റണ്‍സിന്റെ അട്ടിമറി ജയം. 124 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗ് നിരയില്‍ ആര്‍ക്കും പിടിച്ചു നില്‍ക്കാനായില്ല. നിശ്ചിത 20 ഓവറില്‍ 117 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

മികച്ച ബൗളിംഗും ഫീല്‍ഡിംഗുമാണ് മല്‍സരത്തിലുടനീളം അഫ്ഗാനിസ്ഥാന്‍ പുറത്തെടുത്തത്. 28 റണ്‍സെടുത്ത ബ്രാവോയും 18 റണ്‍സെടുത്ത റാംദിനും 22 റണ്‍സെടുത്ത ചാര്‍സും മാത്രമാണ് വെസ്റ്റ് ഇന്‍ഡീസ് നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്.

ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സെടുത്തു. 14 റണ്‍സ് വിട്ടുനല്‍കി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ സാമുവല്‍ ബദ്രിയും രണ്ട് വിക്കറ്റ് വീഴ്ത്തിയ ആേ്രന്ദ റസലുമാണ് അഫ്ഗാന്‍ നിരയെ പിടിച്ചു കെട്ടിയത്. അഫ്ഗാനിസ്ഥാന് വേണ്ടി നജീബുല്ല സദ്രാന്‍ 39 പന്തില്‍ 48 റണ്‍സ് നേടി.

Latest