Connect with us

National

പത്താന്‍കോട്ട് ഭീകരാക്രമണം: ഇന്ത്യന്‍ അന്വേഷണ സംഘം പാക്കിസ്ഥാനിലേക്ക്

Published

|

Last Updated

ന്യൂഡല്‍ഹി: പത്താന്‍കോട്ട് വ്യോമസേനാ താവളത്തിലുണ്ടായ ഭീകരാക്രമണ കേസിന്റെ അന്വേഷണത്തിനായി ഇന്ത്യന്‍ സംഘം പാക്കിസ്ഥാന്‍ സന്ദര്‍ശിക്കും. അന്വേഷണത്തിന് സഹായകരമാകുന്ന തെളിവുകള്‍ കണ്ടെത്തുന്നതിനായാണ് പ്രത്യേക എന്‍ഐഎ സംഘം പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുന്നത്. ഇതേ ആവശ്യത്തിനായി പാക് അന്വേഷണ സംഘം കഴിഞ്ഞ ദിവസം ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.

ആക്രമണം നടത്തിയ ജയ്‌ഷെ മുഹമ്മദിന്റെയും ഇതിന്റെ സ്ഥാപകന്‍ മസൂദ് അസറിന്റേയും പങ്കിനുള്ള തെളിവുകള്‍ കണ്ടെത്തുകയാണ് സംഘത്തിന്റെ പ്രധാന ദൗത്യം. ജനുവരി രണ്ടിനാണ് പത്താന്‍കോട്ട് വ്യോമതാവളത്തില്‍ ഭീകരാക്രമണമുണ്ടായത്. ആക്രമണം നടത്തിയ ആറ് ഭീകരരേയും സൈന്യം വധിച്ചിരുന്നു. മലയാളിയായ ലഫ. കേണല്‍ നിരഞ്ജന്‍ കുമാര്‍ ഉള്‍പ്പെടെ ഏഴ് സൈനികരാണ് ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ചത്.