Connect with us

Kerala

കയ്പമംഗലം വേണ്ട; അരൂര്‍ മതിയെന്ന് ആര്‍എസ്പി

Published

|

Last Updated

തിരുവനന്തപുരം: കയ്പമംഗലത്തിന് പകരം അരൂര്‍ മണ്ഡലം വേണമെന്ന് ആര്‍എസ്പി. ഇക്കാര്യം ആര്‍എസ്പി നേതൃത്വം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നേരിട്ട് അറിയിച്ചു. നേരത്തെ അരൂര്‍ സീറ്റ് ആര്‍.എസ്.പിക്ക് നല്‍കാന്‍ കോണ്‍ഗ്രസില്‍ ധാരണയായിരുന്നു. കയ്പമംഗലം ആര്‍എസ്പിയുടെ ശക്തി കേന്ദ്രമല്ലെന്നും അവിടെ മല്‍സരിക്കുന്നത് ഗുണം ചെയ്യില്ലെന്നുമാണ് ആര്‍എസ്പിയുടെ നിലപാട്.മുഖ്യമന്ത്രി ആര്‍എസ്പി നേതൃത്വത്തെ ഫോണില്‍ വിളിച്ചാണ് ഇക്കാര്യം അറിയിച്ചത്.

കയ്പമംഗലത്തുനിന്ന് ടിഎന്‍ പ്രതാപന്‍ പിന്മാറിയിട്ടുണ്ട്. നാട്ടിക മണ്ഡലം ജനതാദള്‍ യുവിന് വിട്ടുകൊടുത്തു.അരൂര്‍ സീറ്റില്‍ സി പ്രകാശനെ സ്ഥാനാര്‍ഥിയാക്കാനാണ് തീരുമാനമെങ്കിലും ഈ സീറ്റ് കേരള കോണ്‍ഗ്രസ്‌ജേക്കബ് ഗ്രൂപ്പിന് വിട്ടുകൊടുക്കാനാണ് സാധ്യത.

Latest