Connect with us

National

ഇസില്‍ ബന്ധമാരോപിച്ച് സിറിയയില്‍ അറസ്റ്റിലായ നാല് ഇന്ത്യക്കാരെ മോചിപ്പിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: ഇസില്‍ ബന്ധമാരോപിച്ച് സിറിയയില്‍ അറസ്റ്റ് ചെയ്യപ്പെട്ട നാല് ഇന്ത്യക്കാരെ വിട്ടയച്ചു. കൃത്യമായ യാത്രാ രേഖകളില്ലാതെ സിറിയയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ അറസ്റ്റിലായത്. മോചിതരായ ഇന്ത്യക്കാരെ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് രാജ്യത്തേക്ക് സ്വാഗതം ചെയ്തു. ഇവരെ മോചിപ്പിക്കാന്‍ മുന്‍കൈ എടുത്ത സിറിയന്‍ സര്‍ക്കാറിനെ സുഷമ ഇന്ത്യയുടെ നന്ദി അറിയിച്ചു.

അരുണ്‍ കുമാര്‍ സൈനി, സര്‍വിജിത് സിംഗ്, കുല്‍ദീപ് സിംഗ്, ജോഗ സിംഗ് എന്നിവരെയാണ് മോചിപ്പിച്ചത്. ജോര്‍ദാനില്‍ നിന്ന് സിറിയയിലേക്ക് കടക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയത്. ഈ വര്‍ഷം ജനുവരിയില്‍ സിറിയന്‍ ഉപപ്രധാനമന്ത്രി ഇന്ത്യയില്‍ എത്തിയപ്പോള്‍ ഇവരുടെ മോചനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സുഷമ സ്വരാജ് ചര്‍ച്ച ചെയ്തിരുന്നു.