Connect with us

National

പനാമ രേഖകള്‍: നിക്ഷേപമുള്ളവരില്‍ മലയാളിയും

Published

|

Last Updated

ന്യൂഡല്‍ഹി: പനാമയിലെ ബാങ്കില്‍ കള്ളപ്പണ നിക്ഷേപമുള്ളവരുടെ പട്ടികയില്‍ മലയാളിയും. 12 വര്‍ഷം മുമ്പ് സിംഗപ്പൂരിലേക്ക് പോയ മലയാളിയാണ് പാനാമയില്‍ നിക്ഷേപം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് രേഖകള്‍ പുറത്തുവന്നു. തിരുവനന്തപുരം സ്വദേശിയും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ ജോര്‍ജ് മാത്യുവാണ് നികുതി വെട്ടിക്കാന്‍ പാനാമയില്‍ നിക്ഷേപം നടത്തിയത്. ജോര്‍ജ് മാത്യുവിന് ബ്രിട്ടിഷ് വെര്‍ജിന്‍ ഐലന്‍ഡുകളിലെ കമ്പനികളില്‍ നിക്ഷേപമുളളതായാണ് രേഖകള്‍. രേഖകളില്‍ ജോര്‍ജ് മാത്യുവിന്റെ സിംഗപ്പൂരിലെയും കേരളത്തിലെയും വിലാസങ്ങള്‍ ചേര്‍ത്തിട്ടുണ്ട്.

എന്നാല്‍ 12 വര്‍ഷമായി വിദേശത്ത് താമസിക്കുന്ന തനിക്ക് ഇന്ത്യയിലെ നികുതി നിയമങ്ങള്‍ ബാധകമല്ലെന്നാണ് ജോര്‍ജ് മാത്യുവിന്റെ വിശദീകരണം. പുതിയ കമ്പനികള്‍ രൂപീകരിക്കാന്‍ സഹായം നല്‍കുന്ന സ്ഥാപനം ജോര്‍ജ് മാത്യു സിംഗപ്പൂരില്‍ നടത്തുന്നുണ്ട്. വിവാദ ടൂ ജി സ്‌പെക്ട്രം ഇടപാടിലെ ഇടനിലക്കാരി നീരാ റാഡിയയ്ക്കും പനാമയില്‍ കള്ളപ്പണ നിക്ഷേപം ഉണ്ട്. ബോളിവുഡ് താരം അമിതാഭ് ബച്ചന്‍, മരുമകള്‍ ഐശ്വര്യ റായ് എന്നിവരടക്കം 500 ഇന്ത്യാക്കാരാണ് പട്ടികയിലുള്ളത്.

ഇവരെ കൂടാതെ അദാനി ഗ്രൂപ്പ് ഉടമ ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനി, കോര്‍പ്പറേറ്റ് ഭീമനും ഡി.എല്‍.എഫ് ഉടമ കെ.പി.സിംഗ്, അദ്ദേഹത്തിന്റെ ഒന്പത് കുടുംബാംഗങ്ങള്‍, അപ്പോളോ ടയേഴ്‌സിന്റെ പ്രൊമോട്ടര്‍മാര്‍ തുടങ്ങിയവര്‍ പട്ടികയില്‍ പെടുന്നു.കള്ളപ്പണം വെളുപ്പിക്കുന്നതിന് സഹായിക്കുന്നതിന് പനാമ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മൊസാക് ഫോന്‍സെക എന്ന കമ്പനിയുടെ കേന്ദ്ര ഓഫീസില്‍ നിന്നാണ് സുപ്രധാന വിവരങ്ങള്‍ കഴിഞ്ഞ ദിവസം ചോര്‍ന്നത്.

---- facebook comment plugin here -----

Latest