International
ഹാക്ക് ചെയ്ത് വിവരം ചോര്‍ത്തി: മൊസാക് ഫൊന്‍സെക കമ്പന
പനാമാ സിറ്റി: തന്റെ കമ്പനി ആര്‍ക്കും വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയിട്ടില്ലെന്നും ഹാക്ക് ചെയ്ത് വിവര ചോരണം നടത്തുകയായിരുന്നുവെന്നും മൊസാക് ഫൊന്‍സെക കമ്പനിയുടെ സ്ഥാപക പാര്‍ട്ണര്‍ റാമോണ്‍ ഫൊന്‍സേക പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കുന്ന പനാമ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൊസാക് ഫൊന്‍സെകയുടെ 11 മില്യന്‍ രഹസ്യരേഖകള്‍ ചോരുകയും ഇന്ത്യലിലെയടക്കം ഉന്നതരുടെ പേരുകള്‍ പുറത്ത് വരികയും ചെയ്ത പശ്ചാത്തലത്തിലാണ് കമ്പനി മേധാവിയുടെ വിശദീകരണം. കമ്പനി ഒരു രേഖയും നശിപ്പിച്ചിട്ടില്ലെന്നും നികുതി വെട്ടിക്കാന്‍ ആരേയും സഹായിച്ചിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. കമ്പനിക്കകത്തുള്ളവര്‍ ഇക്കാര്യത്തില്‍ ഒരു നിലക്കും കുറ്റക്കാരല്ല. ഹാക്കര്‍മാര്‍ ചോര്‍ത്തിയ വിവരങ്ങള്‍ ദുരുദ്ദേശ്യത്തോടെ പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്. രാജ്യത്തെ നീതിന്യായ സംവിധാനങ്ങള്‍ വിഷയം പരിശോധിക്കുന്നുണ്ടെന്നും റാമോണ്‍ പറഞ്ഞു. സത്യസന്ധത തെളിയിക്കാനാകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
മൊസാക് ഫൊന്‍സേക എന്ന സ്ഥാപനം കള്ളപ്പണം സ്വീകരിച്ച് നികുതി ഇളവുകളുള്ള രാജ്യങ്ങളിലെ കമ്പനികളിലും ട്രസ്റ്റുകളിലും നിക്ഷേപിച്ച് നിക്ഷേപകര്‍ക്ക് ആനുകൂല്യങ്ങള്‍ നേടിക്കൊടുക്കുകയാണ് ചെയ്തുവരുന്നത്. ഒപ്പം കള്ളപ്പണം വെളുപ്പിക്കാന്‍ രേഖകളടക്കം ഉണ്ടാക്കി നല്‍കുകയും ഇതിന് സഹായിക്കുകയും ചെയ്യുന്നുണ്ട്.