Connect with us

National

പനാമ രേഖകള്‍: അഞ്ചാമത്തെ പട്ടികയിലും മലയാളി

Published

|

Last Updated

ന്യൂഡല്‍ഹി: പാനമയിലെ കള്ളപ്പണനിക്ഷേപക്കാരുടെ വിവരങ്ങളടങ്ങിയ അഞ്ചാമത്തെ പട്ടികയിലും മലയാളി. തിരുവനന്തപുരം സ്വദേശി ഭാസ്‌കരന്‍ രവീന്ദ്രന്റെ വിവരങ്ങളാണ് പുതിയതായി പുറത്തുവന്ന രേഖകളിലുള്ളത്. എസ്‌വിഎസ് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയുടെ പവര്‍ ഓഫ് അറ്റോര്‍ണി ആയിരുന്നു ഇയാള്‍. കമ്പനിയുടെ ഡയര്‍ക്ടര്‍ന്മാര്‍ റഷ്യന്‍ പൗരന്മാരാണ്. അതേസമയം, എസ്‌വിഎസ് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ഭാസ്‌കരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പത്തനംതിട്ട റാന്നി സ്വദേശിയായ ദിനേശ് പരമേശ്വരന്‍, തിരുവനന്തപുരം സ്വദേശിയായ ജോര്‍ജ് മാത്യു എന്നിവരുടെ വിവരങ്ങള്‍ കഴിഞ്ഞ ദിവസം രേഖകളില്‍ പുറത്തുവന്നിരുന്നു. പനാമ രേഖകള് പുറത്തു വന്ന പശ്ചാത്തലത്തില് നികുതി വെട്ടിക്കുന്നതിനായി വിദേശത്ത് കമ്പനി തുടങ്ങിയ ഐസ്‌ലന്‍ഡ് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം രാജി വെച്ചിരുന്നു.

കള്ളപ്പണനിക്ഷേപത്തിന് സഹായമേകുന്ന മൊസക് ഫൊന്‍സേക എന്ന നിയമസഹായ സ്ഥാപനത്തിന്റെ 1.15 കോടി രേഖകളാണ് “പാനമ പേപ്പേഴ്‌സ്” എന്ന പേരില്‍ പുറത്തായിരുന്നത്. ഇത് വഴി ലോകനേതാക്കളുടെയും ചലച്ചിത്രതാരങ്ങളുടെയും വ്യവസായികളുടെയും ശതകോടികളുടെ കള്ളപ്പണ നിക്ഷേപം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

---- facebook comment plugin here -----

Latest