Ongoing News
ഐപിഎല്ലില്‍ ബോളിവുഡ് ഗാനങ്ങള്‍ ഉപയോഗിക്കരുതെന്ന് ഡല്‍ഹി ഹൈക്കോടതി
ന്യൂഡല്‍ഹി: ഐപിഎല്‍ മത്സരങ്ങള്‍ക്കിടെ ബോളിവുഡ് സിനിമാ ഗാനങ്ങള്‍ ഉപയോഗിക്കരുതെന്ന് ഡല്‍ഹി ഹൈക്കോടതി. ഇന്ത്യന്‍ സിംഗേഴ്‌സ് റൈറ്റ്‌സ് അസോസിയേഷ (ഇസ്ര) ന്റെ ഹര്‍ജിയിലാണ് ഉത്തരവ്. ഐപിഎല്‍ മത്സരങ്ങള്‍ക്കിടെയും അതിനുശേഷവും ഇസ്രയുടെ അനുവാദം കൂടാതെ ഹിന്ദി സിനിമാ ഗാനങ്ങള്‍ ഉപയോഗിക്കുന്നതിനാണ് വിലക്കേര്‍പ്പെടുത്തിയത്.
ലത മങ്കേഷ്‌കര്‍, ആശാ ഭോസ്‌ലെ, അല്‍ക യാഗ്നിക് എന്നിവരൊക്കെ ഈ സംഘടനയില്‍ അംഗങ്ങളാണ്. 2014, 15 വര്‍ഷങ്ങളില്‍ തങ്ങള്‍ക്ക് റോയല്‍റ്റി നല്‍കുന്നതില്‍ ഐപിഎല്‍ സംഘാടകര്‍ വീഴ്ച വരുത്തിയിട്ടുണ്ടെന്ന് ഇസ്ര ആരോപിക്കുന്നു. ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ടീമിനെ ഉത്തരവില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
---- facebook comment plugin here -----