Connect with us

Kerala

ആറു പുതിയ ബാറുകള്‍ക്ക് അനുമതി; മദ്യനയത്തിന്റെ ഭാഗമെന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് പുതിയ ബാറുകള്‍ക്ക് കൂടി അനുമതി. ലൈസന്‍സ് നല്‍കിയതില്‍ യാതൊരു തെറ്റുമില്ലെന്നും ഇത് മദ്യനയത്തിന്റെ ഭാഗം തന്നെയാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സ്വാഭാവിക നടപടിയാണ് സര്‍ക്കാര്‍ എടുത്തതെന്നും അദ്ദേഹം പറഞ്ഞു. ഫൈവ് സ്റ്റാര്‍ ബാറുകളുടെ നിയന്ത്രണം സംസ്ഥാന സര്‍ക്കാരുകളുടെ നിയന്ത്രണത്തിലല്ല. ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുകള്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സര്‍ക്കാരിന്റെ മദ്യനയം അനുസരിച്ച് പഞ്ചനക്ഷത്രഹോട്ടലുകള്‍ക്കാണ് ബാര്‍ ലൈസന്‍സ് നല്‍കിയത്. ഇതോടെ സംസ്ഥാനത്ത് ബാര്‍ ലൈസന്‍സുള്ള ഹോട്ടലുകളുടെ എണ്ണം 30 ആയി.

കൊച്ചി മരടിലെ ക്രൗണ്‍ പ്‌ളാസ, ആലുവ അത്താണിയിലെ ഡയാന ഹൈറ്റ്‌സ്, ആലപ്പുഴയിലെ ഹോട്ടല്‍ റമദ , തൃശ്ശൂര്‍ ജോയ്‌സ് പാലസ്, അങ്കമാലി സാജ് എര്‍ത്ത് റിസോര്‍ട്ട്‌സ് , വയനാട് വൈത്തിരി വില്‌ളേജ് റിസോര്‍ട്ട് എന്നിവക്കാണ് എക്‌സൈസ് കമ്മിഷണര്‍ ബാര്‍ ലൈസന്‍സ് നല്‍കിയത്. ഇവയെല്ലാം ഫൈവ് സ്റ്റാര്‍ ഹോട്ടലുകളാണ്. എന്നാല്‍, ഇതില്‍ നാലെണ്ണം ത്രീ സ്റ്റാറില്‍ നിന്ന് അടുത്ത കാലത്ത് ഫൈവ് സ്റ്റാറായി അപ്‌ഗ്രേഡ് ചെയ്തതാണ്. സാജ് എര്‍ത്ത് റിസോര്‍ട്ട് സുപ്രീംകോടതിയില്‍ നിന്ന് അനുകൂല വിധി നേടിയാണ് ബാര്‍ ലൈസന്‍സ് കരസ്ഥമാക്കിയത്.

---- facebook comment plugin here -----

Latest