Sports
മുംബൈ ഇന്ത്യന്‍സിനെതിരെ ഡല്‍ഹി ഡെയര്‍ഡവിള്‍സിനു 10 റണ്‍സ് വിജയം
ന്യൂഡല്‍ഹി: . മുംബൈ ഇന്ത്യന്‍സിനെതിരെ ഡല്‍ഹി ഡെയര്‍ഡവിള്‍സിനു 10 റണ്‍സ് വിജയംസഞ്ജു വി. സാസംസണ്‍ നേടിയ അര്‍ധ സെഞ്ചുറിയുടെ മികവില്‍ ഡല്‍ഹി എടുത്ത് 164 റണ്‍സിനെതിരെ മുംബൈയ്ക്കു 20 ഓവറില്‍ ഏഴ് വിക്കറ്റിന് 154 റണ്‍സ് എടുക്കാനെ മുബൈയ്ക്ക സാധിച്ചുള്ളൂ. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അര്‍ദ്ധസെഞ്ച്വറി പാഴായി. നാല് ഓവറില്‍ 24 റണ്‍സിന് രണ്ടുവിക്കറ്റ് വീഴ്ത്തിയ അമിത് മിശ്രയാണ് ഡല്‍ഹി നിരയില്‍ തിളങ്ങിയത്.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ (65), പാര്‍ഥിവ് പട്ടേല്‍ (1), കൃണാല്‍ പാണ്ഡ്യ (36) എന്നിവരുടെ റൗണ്‍ ഔട്ടാണ് കളിയില്‍ വഴിത്തിരിവായത്. നേരത്തെ സഞ്ചുവിന്റെയും ജെപി ഡുമിനിയുടെയും (49) ബാറ്റിംഗ് മികവാണ് ഡല്‍ഹിക്കു മികച്ച സ്‌കോര്‍ നല്‍കിയത്. ഡുമിനി പുറത്താകാതെ 31 പന്തില്‍നിന്നാണ് 49 റണ്‍സെടുത്തത്.
---- facebook comment plugin here -----