Connect with us

National

ഉത്തരാഖണ്ഡില്‍ കാട്ടുതീ നിയന്ത്രണ വിധേയമാക്കി

Published

|

Last Updated

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കഴിഞ്ഞ ഒരാഴ്ച്ചയായി പടര്‍ന്നു പിടിച്ചുകൊണ്ടിരുന്ന കാട്ടുതീ നിയന്ത്രണ വിധേയമാക്കിയതായി കേന്ദ്രസര്‍ക്കാര്‍. 75 ശതമാനത്തോളം പ്രദേശത്തെ തീയണച്ചതായി പുതിയ ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. നൈനിറ്റാള്‍, പുരി ജില്ലകളില്‍ പടരുന്ന കാട്ടുതീ അണക്കാന്‍ വ്യോമസേനയുടെ മൂന്ന് ഹെലിക്കോപ്ടറുകള്‍ ശ്രമം നടത്തുകയാണ്.

അതേസമയം ഹിമാചല്‍ പ്രദേശിന്റെ തലസ്ഥാനമായ ഷിംലയിലേക്കും തീ പടര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തിലുള്ള സംഘം ഉത്തരാഖണ്ഡിലെത്തിയിരുന്നു. കാട്ടുതീയില്‍ ഇതിനകം ഏഴുപേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും 2269 ഹെക്ടര്‍ വനഭൂമി നശിക്കുകയും ചെയ്തിട്ടുണ്ട്.

Latest