National
കല്‍ക്കരി കുംഭകോണം: സിബിഐ ഉദ്യോഗസ്ഥര്‍ കോഴവാങ്ങിയതായി ആരോപണം

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസ് അട്ടിമറിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയതായി ആരോപണം. അന്വേഷണ സംഘത്തില്‍ ഉള്‍പ്പെട്ട ഒരു സിബിഐ ഉദ്യോഗസ്ഥന്‍ സിബിഐ ഡയരക്ടര്‍ക്കെഴുതിയ കത്തിലാണ് നിര്‍ണായക വെളിപ്പെടുത്തല്‍. സത്യസന്ധനായ ഒരു ഓഫീസര്‍ എന്ന് ഒപ്പിട്ട് അയച്ച കത്ത് ഇന്ത്യന്‍ എക്‌സ്പ്രസ് പത്രമാണ് പുറത്തുവിട്ടത്.
അന്വേഷണം അവസാനിപ്പിച്ചുവെന്ന് സുപ്രീംകോടതിയെ അറിയിച്ച ചില കേസുകള്‍ കൈക്കൂലി നല്‍കാത്തതിന്റെ പേരില്‍ പുനരന്വേഷണം നടത്തുന്നതായും കത്തില്‍ പറയുന്നു. സിബിഐ ഡയരക്ടറുടെ പേരിലാണ് പണം വാങ്ങിന്നതെന്നും ചില ഉന്നത ഉദ്യോഗസ്ഥരാണ് ഇതിന് പിന്നിലെന്നും കത്തില്‍ ആരോപിക്കുന്നു. മാര്‍ച്ച് അവസാന ആഴ്ച്ചയിലാണ് സിബിഐ ഡയരക്ടര്‍ അനില്‍ സിന്‍ഹക്ക് കത്ത് അയച്ചിരിക്കുന്നത്.
---- facebook comment plugin here -----