Kerala
ശബരിമല സ്ത്രീപ്രവേശനം തെറ്റായ കീഴ്‌വഴക്കമുണ്ടാക്കും: ദേവസ്വം ബോര്‍ഡ്
ന്യൂഡല്‍ഹി: ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കുന്നത് തെറ്റായ കീഴ്‌വഴക്കമുണ്ടാക്കുമെന്ന് ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയെ അറിയിച്ചു. സ്ത്രീ പ്രവേശനം കോടതി അനുവദിച്ചാല്‍ മറ്റു മതങ്ങളുടെ വിശ്വാസങ്ങളെയും ബാധിക്കുമെന്നും ബോര്‍ഡ് സുപ്രീം കോടതിയെ അറിയിച്ചു. സ്ത്രീ പ്രവേശനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത് ഇസ്‌ലാം മതവിശ്വാസിയാണെന്നും അഹിന്ദുക്കള്‍ക്ക് ഇക്കാര്യത്തില്‍ ഇടപെടാന്‍ കഴിയില്ലെന്നും ദേവസ്വം ബോര്‍ഡ് നിലപാട് സ്വീകരിച്ചു. ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിക്കണമെന്നും ആചാരങ്ങളുടെ പേരില്‍ വിവേചനം പാടില്ലെന്നുമുള്ള സുപ്രീംകോടതി നിരീക്ഷണങ്ങളുടെ പശ്ചാത്തലത്തിലാണ് ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം.
---- facebook comment plugin here -----