National
മഹാരാഷ്ട്രയില്‍ ബീഫ് കഴിക്കുന്നത് നിയമവിരുദ്ധമല്ലെന്ന് കോടതി
മുംബൈ: മഹാരാഷ്ട്രയില്‍ ബീഫ് കഴിക്കുന്നതും കൈവശം വെക്കുന്നതും നിയമവിരുദ്ധമല്ലെന്ന് കോടതി. അതേസമയം ബീഫ് വില്‍പന നടത്തുന്നതിനുള്ള നിരോധനം തുടരാനും മുംബൈ ഹൈക്കോടതി അനുമതി നല്‍കി. ബീഫ് വില്‍ക്കുന്നതും കഴിക്കുന്നതും വിലക്കി കഴിഞ്ഞ വര്‍ഷമാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത്. നിയമം ലംഘിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷം പിഴയും 10000 രൂപയുമാണ് ശിക്ഷ ലഭിക്കുക.
മുംബൈ പോലെ വിവിധ വിഭാഗങ്ങള്‍ താമസിക്കുന്ന നഗരത്തില്‍ ബീഫ് നിരോധിക്കുന്നത് പ്രയോഗികമല്ലെന്നും ഇത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നുമായിരുന്നു നിരോധത്തിനെതിരെ ഹരജി നല്‍കിയവരുടെ വാദം. ഇത് കോടതി ഭാഗികമായി അംഗീകരിച്ചിരിക്കുകയാണ്.
---- facebook comment plugin here -----