Connect with us

National

പശ്ചിമ ബംഗാളില്‍ ഇടത് കോണ്‍ഗ്രസ് പരീക്ഷണം പരാജയം

Published

|

Last Updated

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഇടത് കോണ്‍ഗ്രസ് പരീക്ഷണം സമ്പൂര്‍ണമായി പരാജയപ്പെട്ടു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ച സീറ്റുകള്‍ പോലും ഇക്കുറി നിലര്‍ത്താന്‍ കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെട്ട ഇടത് പാര്‍ട്ടികള്‍ക്ക് സാധിച്ചിട്ടില്ല. മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസിനെ തകര്‍ക്കാനായി രൂപപ്പെട്ട ഇടത് കോണ്‍ഗ്രസ് സഖ്യത്തിന് പക്ഷെ പ്രതീക്ഷിച്ച മുന്നേറ്റം നടത്താന്‍ സാധിച്ചിട്ടില്ല. ഭരണം നേടാന്‍ സാധിക്കില്ലെങ്കിലും ശക്തമായ മുന്നേറ്റം നടത്താന്‍ കഴിയുമെന്ന് എക്‌സിറ്റ് പോളുകളും പ്രവചിച്ചിരുന്നു. എന്നാല്‍ എല്ലാ പ്രവചനങ്ങളും അസ്ഥാനാത്താക്കിയാണ് ബംഗാളില്‍ നിന്നുള്ള വാര്‍ത്തകള്‍.

എന്നാല്‍, ഇടതുമായുള്ള ബന്ധം കോണ്‍ഗ്രസിന് കാര്യമായ കോട്ടം സംഭവിച്ചിട്ടില്ല. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിനേക്കാള്‍ ഒരു സീറ്റ് അധികം നേടാന്‍ കോണ്‍ഗ്രസിന് സാധിച്ചപ്പോള്‍ ഇടത് പക്ഷത്തിന് നഷ്ടപ്പെട്ടത് 30ല്‍ അധികം സീറ്റുകളാണ് ബി ജെ പിക്ക് നഷ്ടമായത്.

മമത ബാനര്‍ജിക്കും തൃണമൂല്‍ സര്‍ക്കാറിനുമെതിരെ ഇടത് കോണ്‍ഗ്രസ് നേതാക്കന്മാര്‍ ഒറ്റക്കെട്ടായി രംഗത്തെത്തിയിട്ടും കാര്യമായ കോട്ടം സംഭവിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ശാരദ ചിട്ടി തട്ടിപ്പ്, നാരദ സൈറ്റ് ഓപ്പറേഷന്‍ എന്നിങ്ങനെയുള്ള ആരോപണങ്ങളായിരുന്നു മമതക്കെതിരെ ഉന്നയിക്കപ്പെട്ടത്. ബി ജെ പിക്കായി കേന്ദ്ര നേതാക്കള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയത് തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

Latest