Kerala
കൊക്കില്‍ ശ്വാസമുള്ളിടത്തോളം പോരാട്ടം തുടരും: വിഎസ്

തിരുവനന്തപുരം: അഴിമതിക്കെതിരായ പോരാട്ടങ്ങള്‍ തുടരുമെന്ന പ്രഖ്യാപനവുമായി വി എസ് അച്യുതാനന്ദന്‍. പോരാട്ടങ്ങള്‍ ഇവിടെ അവസാനിക്കുന്നില്ലെന്നും കൊക്കില്‍ ശ്വാസമുള്ളിടത്തോളം പോരാട്ടം തുടരുമെന്നും വി എസ് അഭിപ്രായപ്പെട്ടു. അഴിമതിക്കും വര്‍ഗ്ഗീയതയ്ക്കും എതിരായ പോരാട്ടങ്ങളും കേരളത്തിന്റെ മണ്ണും പ്രകൃതിയും മാനവും സംരക്ഷിക്കാന്‍ വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും വി.എസ് അച്യുതാനന്ദന്‍ ഫേസ്ബുക് പോസ്റ്റില്‍ വ്യക്തമാക്കി. കേരളത്തില്‍ ഇടതു മുന്നണി ജയത്തിനായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും വി.എസ് വീണ്ടും ഒരിക്കല്‍ കൂടി നന്ദി അറിയിച്ചു.
---- facebook comment plugin here -----