Connect with us

Kerala

എംഎം മണി ചീഫ് വിപ്പായേക്കും

Published

|

Last Updated

തിരുവനന്തപുരം: സി.പി.എം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ എം.എം മണിക്ക് ചീഫ് വിപ്പ് സ്ഥാനം നല്‍കാന്‍ സി.പി.എം സംസ്ഥാന സമിതിയില്‍ തീരുമാനമായതായി സൂചന. ഉടുമ്പന്‍ചോല മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അഡ്വ. സേനാപതി വേണുവിനെ 1109 വോട്ടിന് തോല്‍പ്പിച്ചാണ് മണി നിയമസഭയിലെത്തിയത്. മണി ഒഴികെയുള്ള എല്ലാ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളും മന്ത്രിപ്പട്ടികയില്‍ ഉണ്ടായിരുന്നു.

ഇന്ന് ചേര്‍ന്ന സംസ്ഥാന സമിതി സി.പി.എം മന്ത്രിമാരുടെ പട്ടികക്ക് അംഗീകാരം നല്‍കി. സി.പി.ഐ അടക്കമുള്ള കക്ഷികള്‍ ചില വകുപ്പുകളില്‍ അവകാശ വാദം ഉന്നയിച്ചതിനാല്‍ ചില മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നും സൂചനയുണ്ട്.

Latest