Connect with us

Ongoing News

ഫ്രഞ്ച് ഓപ്പണില്‍ വന്‍ അട്ടിമറി: സെറീനയെ തോല്‍പിച്ച് മുഗുറുസ ചാമ്പ്യന്‍

Published

|

Last Updated

റോളണ്ട് ഗാരോസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ ഫൈനലില്‍ വന്‍ അട്ടിമറി. ലോക ഒന്നാം നമ്പര്‍ താരം സെറീന വില്ല്യംസിനെ അട്ടിമറിച്ച് ഗാര്‍ബിന്‍ മുഗുറുസ ചാമ്പ്യനായി. മുഗുറുസയുടെ ആദ്യ ഗ്രാന്‍സ് സ്ലാം കിരീടമാണിത്. 1998ന് ശേഷം ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടുന്ന ആദ്യ സ്പാനിഷ് താരമാണ് ലോക നാലാം നമ്പര്‍ താരമായ മുഗുറുസ.

ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ് സ്ലീം കിരീടമെന്ന നേട്ടത്തിനൊപ്പമെത്താനുള്ള സെറീനയുടെ അവസരമാണ് മുഗുറുസ തടഞ്ഞത്. 21 ഗ്രാന്‍ഡ് സ്ലാമുകളുള്ള സെറീനക്ക് സ്റ്റെഫി ഗ്രീഫിന്റെ 22 കിരീടങ്ങളെന്ന റെക്കോര്‍ഡിനൊപ്പമെത്താന്‍ സെറീനക്ക് ഒരു ജയം കൂടി മതിയായിരുന്നു.

Latest