Connect with us

Ongoing News

വിഴിഞ്ഞം പദ്ധതി കരാര്‍ വ്യവസ്ഥകളില്‍ മാറ്റമില്ലാതെ നടപ്പാക്കും: കരണ്‍ അദാനി

Published

|

Last Updated

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി കരാര്‍ വ്യവസ്ഥകളില്‍ മാറ്റമില്ലാതെ നടപ്പാക്കുമെന്ന് അദാനി ഗ്രൂപ്പ് സിഇഒ കരണ്‍ അദാനി. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയില്‍ ആശങ്ക വേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ മന്ത്രിസഭ അധികാരമേറ്റ സാഹചര്യത്തിലായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ച പത്ത് മിനുട്ടോളം നീണ്ടു.

വിഴിഞ്ഞം പദ്ധതി ആയിരം ദിവസത്തിനകം പൂര്‍ത്തിയാക്കുമെന്ന് കരണ്‍ അദാനി വ്യക്തമാക്കി. പദ്ധതിയില്‍ നിന്ന് അദാനി ഗ്രൂപ്പ് പിന്‍വാങ്ങുന്നുവെന്ന പ്രചാരണം വ്യാജമാണ്. കുളച്ചല്‍ തുറമുഖം ഏറ്റെടുക്കാന്‍ പദ്ധതിയില്ലെന്നും അദ്ദേഹം പറഞ്ഞു.