Connect with us

National

ഡല്‍ഹി നിയമസഭയില്‍ ഡസ്‌കിന് മുകളിള്‍ കയറി എംഎല്‍എയുടെ പ്രതിഷേധം

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാറിനെതിരെ ഡസ്‌കിന് മുകളില്‍ കയറി ബിജെപി എംഎല്‍എയുടെ പ്രതിഷേധം. ഡല്‍ഹി നിയമസഭയിലെ ബിജെപി അംഗമായ വിജേന്ദര്‍ ഗുപ്തയാണ് ഡസ്‌കിന് മുകളില്‍ കയറി പ്രതിഷേധം പ്രകടിപ്പിച്ചത്. നിയമസഭാ സമ്മേളനത്തിനിടെ ഭരണ-പ്രതിപക്ഷ കക്ഷികള്‍ തമ്മിലുണ്ടായ വാദപ്രതിവാദങ്ങള്‍ക്കിടെയാണ് സംഭവം.

സ്പീക്കര്‍ റാം നിവാസ് ഗോയല്‍ സംസാരിക്കാനുള്ള അനുമതി നിഷേധിച്ചതോടെയാണ് ഗുപ്ത ഡസ്‌കിന് മുകളില്‍ കയറി പ്രതിഷേധിച്ചത്. അദ്ദേഹത്തിന്റെ ഭാര്യയുള്‍പ്പെട്ട അഴിമതി പുറത്തുകൊണ്ടുവരണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഡസ്‌കിന് മുകളില്‍ കയറി നിന്ന വിജേന്ദര്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ അടക്കമുള്ള ആം ആദ്മി പാര്‍ട്ടി നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ചു.

Latest