National
ചൈനീസ് സൈബര്‍ ആക്രമണ സാധ്യത: ഇന്ത്യ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: ഇന്ത്യയുടെ തന്ത്രപ്രധാനമായ പ്രതിരോധ വിവരങ്ങള്‍ ചൈനീസ് ഹാക്കര്‍മാര്‍ ചോര്‍ത്തിയേക്കുമെന്ന് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ചൈനയിലെ ചെങ്ഡു മേഖലയില്‍ നിന്നുള്ള സക്ക്ഫ്‌ളെ എന്ന ഗ്രൂപ്പ് ഹാക്കിംഗ് നടത്താന്‍ ശ്രമിച്ചത് പ്രതിരോധ വകുപ്പിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു.
ഇന്ത്യയുടെ സുരക്ഷ, പ്രതിരോധ സാമ്പത്തിക രഹസ്യങ്ങള്‍ ചോര്‍ത്താനുള്ള നീക്കമാണ് സക്ക്ഫ്‌ളൈ നടത്തിയത്. ചൈനയിലെ ചങ്ഡു മേഖലയില്‍ നിന്നാണ് ഇവര്‍ ഹാക്കിങ് ശ്രമം നടത്തിയത്. ചങ്ഡു മേഖലയിലാണ് ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ കിഴക്കന്‍ കമാന്‍ഡിന്റെ ആസ്ഥാനം. ലഡാക്കില്‍ നിന്നും അരുണാചല്‍ വരെ 4057 കിലോമീറ്റര്‍ വരുന്ന ഇന്ത്യ ചൈന നിയന്ത്രണ രേഖ ഈ കമാന്‍ഡിന്റെ കീഴിലാണ്.
---- facebook comment plugin here -----