Connect with us

Eranakulam

ടിക്കറ്റ് നിരക്കില്‍ വിമാന കമ്പനികളുടെ തീവെട്ടിക്കൊള്ള; ഉംറ തീര്‍ഥാടകരില്‍ നിന്ന് ഈടാക്കുന്നത് ഇരട്ടി തുക

Published

|

Last Updated

നെടുമ്പാശ്ശേരി: ഗള്‍ഫ് രാജ്യങ്ങളിലെ അവധിയും മറ്റും മുതലെടുത്ത് ഗള്‍ഫ് സെക്ടറില്‍ തിരക്കുള്ള ഈ സമയത്ത് ഉംറ തീര്‍ഥാടകരില്‍ നിന്ന് അമിത ചാര്‍ജ് ഈടാക്കുന്നതായി പരാതി. ഓണം ഉള്‍പ്പടെയുള്ള ആഘോഷങ്ങളിലും മറ്റും പങ്കെടുക്കുന്നതിനും കുടുംബങ്ങളുമായി ഒത്തുകൂടുന്നതിനും ഗള്‍ഫ് പ്രവാസികള്‍ ടിക്കറ്റുകള്‍ കിട്ടാതെ വിഷമിക്കുന്ന സമയത്താണ് ഉംറ തീര്‍ഥാടകരുടെ പക്കല്‍ നിന്ന് അമിത പണം വാങ്ങി വിമാന കമ്പനികള്‍ പീഡിപ്പിക്കുന്നത്. ഉംറ തീര്‍ഥാടകരെ കൊണ്ടു പോകുന്നതിന് പ്രത്യേക സര്‍വീസുകളാണ് നടത്തുന്നതെന്നും അതുകൊണ്ട് ഒരു ഭാഗത്തേയ്ക്ക് യാത്രക്കാര്‍ ഇല്ലന്ന് പറഞ്ഞാണ് തീര്‍ഥാടകരില്‍ നിന്ന് അമിത ചാര്‍ജ്ജ് വാങ്ങുന്നത്. ഗള്‍ഫ് നാടുകളില്‍ നിന്ന് നാട്ടിലെത്താന്‍ ടിക്കറ്റുകള്‍ കിട്ടാതെ വിഷമിക്കുന്ന ഗള്‍ഫിലെ തൊഴിലാളികള്‍ വിഷമിക്കുമ്പോഴാണ് ഗള്‍ഫില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്രക്കാര്‍ ഇല്ലാതെ വിമാനം വരുന്നത്. വിമാന കമ്പനികള്‍ മത്സരിച്ച് അമിത ചാര്‍ജ് വാങ്ങുന്നത്മൂലം ഉംറ യാത്രക്കാര്‍ വളരെയധികം പ്രയാസപ്പെടുകയാണ്. രാജ്യത്ത് ഏറ്റവും കൂടൂതല്‍ ഉംറ തീര്‍ഥാടകരുള്ളത് കേരളത്തില്‍ നിന്നായതിനാല്‍ സംസഥാനത്തെ യാത്രക്കാരാണ് അമിത ചാര്‍ജ്ജ് മൂലം പ്രയാസപ്പെടുന്നത്.
വിമാനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും മറ്റും ഏറ്റവും കുറഞ്ഞ ചെലവുള്ള കൊച്ചിയില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടകരെ പോലും ചൂഷണം ചെയ്യുന്ന വിമാന കമ്പനികളുടെ നടപടികളില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ജിദ്ദയിലേയ്ക്ക് യാത്ര ചെയ്യുന്നതിന് ഏകദേശം 15000 രൂപയാണ് ടിക്കറ്റ് നിരക്ക്. മടക്കയാത ഉള്‍പ്പടെ സാധാരണ നിലക്ക് 30,000 രൂപ മാത്രമാണ് സാധാരണ നിലയില്‍ ടിക്കറ്റ് നിരക്ക് വരികയുളളു. എന്നാല്‍ തിരക്കുള്ള സീസണായതു മൂലവും ഉംറ യാത്ര നടത്തുന്നതിന് പ്രത്യേക സര്‍വീസുകളാണ് നടത്തുന്നതെന്നും പറഞ്ഞാണ് ഉംറ യാത്രക്കാരില്‍ നിന്നും ഇരട്ടി തുകയാണ് വാങ്ങുന്നത്. അതായത് ഉംറ നിര്‍വഹിക്കുന്നതിനായി ഒരു തീര്‍ത്ഥാടകന് 60,000 രൂപയെങ്കിലും ടിക്കറ്റ് നിരക്കില്‍ ചെലവ് വരും. ഇന്ത്യയില്‍ നിന്നുള്ള മറ്റ് സംസ്ഥാനങ്ങളിലെ തീര്‍ഥാടകരും അമിത ചാര്‍ജ് കൊടുത്താണ് യാത്ര ചെയ്യുന്നത്. അഹമ്മദബാദില്‍ നിന്ന് 50000ത രൂപയും ബെംഗളുരുവില്‍ നിന്ന് 60000 രൂപയും ലക്‌നോവില്‍ നിന്നും കല്‍ക്കട്ടയില്‍ നിന്നും 70000 രൂപയും ജയ്പൂരില്‍ നിന്ന് 82500 രൂപയും ഇന്‍ഡോറില്‍ നിന്ന് 86000 രൂപയും ടിക്കറ്റ് നിരക്ക് മാത്രം വരും.
രാജ്യത്തെ 21 എംബാര്‍ക്കേഷന്‍ കേന്ദ്രങ്ങളില്‍ നിന്ന് വിത്യസ്ത നിരക്കുകളില്‍ ഉംറ യാത്രക്കാരെ വിമാന കമ്പനികള്‍ കൊണ്ടു പോകുന്നത്. ശ്രീനഗര്‍, ഗോഹാട്ടി, റാഞ്ചി, ഗയ എന്നിവിട ങ്ങളില്‍ നിന്ന് ഹജ്ജ് തീര്‍ത്ഥാടനം നടത്തുന്ന ഒരാളുടെ ടിക്കറ്റ് നിരക്ക് മാത്രം ഒരു ലക്ഷത്തില്‍ മുകളില്‍ വരും. ഇവടങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ കുറവും ചിലവുകളുടെ ആധിക്യവും ടിക്കറ്റ് നിരക്കുകള്‍ ഒരു ലക്ഷത്തിലധികം വരുവാന്‍ കാരണമെങ്കില്‍ കേരളത്തില്‍ ആവശ്യത്തിലധികം യാത്രക്കാരും ചിലവുകള്‍ കുറവുമുള്ള കേരളത്തില്‍ തീര്‍ഥാടകരെ പീഡിപ്പിക്കുന്നതരത്തില്‍ ടിക്കറ്റ് നിരക്ക് നീതീകരിക്കാന്‍ പറ്റാത്തതാണ്.
ഏറ്റവും കുറവ് ടിക്കറ്റ് നിരക്ക് മുംബൈയില്‍ നിന്നുള്ള സര്‍വീസുകള്‍ക്കാണ് 48,812 രൂപ.യാണ് ടിക്കറ്റ് നിരക്ക് ശ്രീനഗറില്‍ നിന്നുള്ള യാത്രയ്ക്കാരാണ് ഏറ്റവും കൂടുതല്‍ ടിക്കറ്റ് ചാര്‍ജ് നല്‍കി യാത്ര ചെയ്യുന്നത്.114413 രൂപയാണ് ടിക്കറ്റ് നിരക്ക്.
എയര്‍ ഇന്ത്യ എക്‌സ്പ്രസ്, സൗദി എയര്‍ലൈന്‍സ് . ജെറ്റ് എയര്‍ലൈന്‍സ്, നാസ് എയര്‍ലെന്‍സ് തുടങ്ങിയ വിമാന കമ്പനികളാണ് ഇന്ത്യയില്‍ നിന്ന് ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് വേണ്ടി പ്രത്യേക സര്‍വീസുകള്‍ നടത്തുന്നത്. കേരളത്തില്‍ നിന്ന് സൗദി എയര്‍ലൈന്‍സാണ് പ്രത്യേക സര്‍വീസുകള്‍ നടത്തുന്നത്.