Kerala
കെ ബാബുവിനെതിരെ വിജിലന്‍സ് അന്വേഷണം

തിരുവനന്തപുരം: കെ.ബാബുവിനെതിരെ വിജിലന്‍സ് അന്വേഷണത്തിനുത്തരവ്. ബാബുവിനെതിരെ ത്വരിത പരിശോധനക്ക് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഉത്തരവിട്ടു. ബാര്‍ ലൈസന്‍സുകള്‍ അനുവദിച്ചതില്‍ ക്രമക്കേടുകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ബാര്‍ ഹോട്ടല്‍ ഉടമകള്‍ നല്‍കിയ പരാതിയിലാണ് ത്വരിത പരിശോധന നടത്തുവാന്‍ വിജിലന്‍സ് ഉത്തരവിട്ടത്. ബാര്‍ കേസില്‍ ബാബുവിനെതിരെ മറ്റൊരന്വേഷണം കൂടിയുണ്ട്. ബാര്‍ ലൈസന്‍സ് അനുവദിച്ചതില്‍ ക്രമക്കേടുണ്ടെന്നാണ് ആക്ഷേപം.
എക്‌സൈസിലെ ചട്ടങ്ങള്‍ ഭേദഗതി ചെയ്യുകയും ബാര്‍ ഹോട്ടലുകള്‍ക്കായി ക്രമക്കേടുകള്‍ നടത്തുകയും ചെയ്തു. അതിനാല്‍ മന്ത്രിയായിരുന്ന അഞ്ചുവര്‍ഷത്തെ എല്ലാ ഇടപാടുകളും അന്വേഷിക്കണമെന്നാണ് ബാര്‍ ഹോട്ടല്‍ ഇന്‍ഡ്രസ്ട്രിയല്‍ അസോസിയേഷന്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എക്‌സൈസ് കമ്മീഷണറില്‍ നിന്നും ബാര്‍ ഹോട്ടലുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്ന നടപടിക്രമങ്ങള്‍ മന്ത്രി തലത്തിലേക്ക് മാറ്റിയതിനെ തുടര്‍ന്നാണ് വ്യാപകമായ അഴിമതികള്‍ അരങ്ങേറിയതെന്നും ഇവര്‍ ആരോപിക്കുന്നുണ്ട്.