Eranakulam
ആലുവയില്‍ എടിഎം ബോംബ് വെച്ച് തകര്‍ത്ത് കവര്‍ച്ചാശ്രമം

ആലുവ: ആലുവ ദേശം കുന്നുംപുറത്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം ബോംബ് വെച്ച് തകര്‍ത്ത് കവര്‍ച്ചാ ശ്രമം. ഇന്ന് പുലര്‍ച്ചെയോടെ ബൈക്കിലെത്തിയ അജ്ഞാതനാണ് ബാങ്കിനോട് ചേര്‍ന്നുള്ള കൗണ്ടറില്‍ സ്‌ഫോടനം നടത്തിയത്. എടിഎം തകര്‍ത്ത് പണം കവരാനുള്ള ശ്രമമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കൗണ്ടറിലെ സിസിടിവി ദൃശ്യങ്ങളില്‍ അക്രമിയുടെ ചിത്രം പതിഞ്ഞിട്ടുണ്ട്. എന്നാല്‍ ഹെല്‍മെറ്റ് ധരിച്ചിരുന്നതിനാല്‍ മുഖം വ്യക്തമല്ല. കൗണ്ടറിന് സമീപമെത്തിയ ഇയാള്‍ പുറത്ത് സ്‌ഫോടക വസ്തുക്കള്‍ വെച്ച് തീകൊളുത്തിയ ശേഷം തിരിഞ്ഞോടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
സ്‌ഫോടനത്തില്‍ എടിഎം മെഷീര്‍ തകര്‍ന്നെങ്കിലും പണമെടുക്കാന്‍ ഇയാള്‍ക്ക് സാധിച്ചിട്ടില്ല. നൈറ്റ് പെട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘം സ്‌ഫോടനത്തിനം നടന്നതിന് തൊട്ടുപിന്നാലെ സംഭവസ്ഥലത്ത് എത്തിയതിനാല്‍ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.