Ongoing News
അര്‍ജന്റീനയില്‍ അതികായകര്‍ അരങ്ങൊഴിയുന്നു; മെസി, മഷരാനോ, അഗ്യൂറോ വിരമിച്ചു
യുഎസ്: കോപ അമേരിക്ക ഫൈനലിലെ പരാജയത്തിന് പിന്നാലെ ആരാധകരെ ഞെട്ടിച്ചുകൊണ്ട് അര്‍ജന്റീന ടീമില്‍ കൂട്ട വിരമിക്കല്‍. സൂപ്പര്‍ താരം ലയണല്‍ മെസിയാണ് ആദ്യം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. തനിക്ക് ഇനി രാജ്യത്തിനായി ഒന്നും ചെയ്യാനില്ലെന്ന് പറഞ്ഞായിരുന്നു മെസി തന്റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ഫൈനലില്‍ പെനാല്‍റ്റി പാഴാക്കിയത് വലിയ പിഴവായിപ്പോയെന്നും മെസി പറഞ്ഞിരുന്നു.
മെസിക്ക് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപനവുമായി മഷരാനോയും സെര്‍ജിയോ അഗ്യൂറോയും രംഗത്തെത്തി. അര്‍ജന്റീനയുടെ പ്രതിരോധ നിരയിലെ വന്‍മതിലാണ് ബാഴ്‌സലോണയില്‍ മെസിയുടെ സഹതാരമായ മഷരാനോ. കഴിഞ്ഞ ലോക കപ്പിലും തുടര്‍ച്ചയായ രണ്ട് കോപ അമേരിക്ക ടൂര്‍ണമെന്റുകളിലും അര്‍ജന്റീനയെ ഫൈനല്‍ വരെയെത്തിക്കുന്നതില്‍ മഷരാനോയെന്ന ഡിഫന്‍സീവ് മിഡ്ഫീല്‍ഡറുടെ പങ്ക് നിര്‍ണായകമായിരുന്നു.
മാഞ്ചസ്റ്റര്‍ സിറ്റി താരമായ സെര്‍ജിയോ അഗ്യൂറോയും വിരമിക്കില്‍ പ്രഖ്യാപിച്ചു. “അവര്‍ മെസിയെ ഒരു കുറ്റവാളിയെപ്പോലെ വേട്ടയാടുന്നു. എന്നാല്‍ പരാജയങ്ങളില്‍ ഏറ്റവും വേദനിക്കുന്നത് മെസിയാണ്. അതവര്‍ കാണുന്നില്ല. ഒരുപാട് പേര്‍ മെസിയുടെ പിറകെ വിരമിക്കും. ഞാനും വിരമിക്കുന്നു” അഗ്യൂറോ പറഞ്ഞു.