Connect with us

Ongoing News

വാട്‌സ്ആപ് നിരോധിക്കാനാകില്ലെന്ന് സുപ്രീംകോടതി

Published

|

Last Updated

ന്യൂഡല്‍ഹി: വാട്‌സ്ആപ് നിരോധിക്കാനാകില്ലെന്ന് സുപ്രീംകോടതി. വിവരാവകാശ പ്രവര്‍ത്തകനായ സുധീര്‍ യാദവാണ് വാട്‌സ്ആപ് നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. ഇക്കാര്യം ആവശ്യപ്പെട്ട് പരാതിക്കാരന് സര്‍ക്കാരിനെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.

മെസേജ് ആപ്ലിക്കേഷനുകളായ വാട്ട്‌സ്ആപ്, വൈബര്‍, ടെലഗ്രാം തുടങ്ങിയവ തീവ്രവാദികള്‍ ദുരുപയോഗം ചെയ്യുന്നുണ്ട്. ഇത് ദേശസുരക്ഷയെ അപകടത്തിലാക്കുന്നതാണെന്നായിരുന്നു ഹരജിക്കാരന്റെ വാദം. അന്വേഷണ ഏജന്‍സികളുടെ കണ്ണില്‍പെടാതെ ആശയകൈമാറ്റത്തിന് വാട്‌സ്ആപ് സഹായിക്കുന്നുവെന്നും ഹരജിക്കാരന്‍ വാദിച്ചു.

സന്ദേശങ്ങള്‍ അയക്കുന്ന ആളിനും സ്വീകരിക്കുന്ന ആളിനും മാത്രം വായിക്കാന്‍ കഴിയുന്ന രീതിയില്‍ കുറച്ച് നാള്‍ മുമ്പാണ് വാട്‌സ്ആപ്പ് എന്‍ക്രിപ്ഷന്‍ സംവിധാനം നടപ്പിലാക്കിയത്.

 

---- facebook comment plugin here -----

Latest