Connect with us

Ongoing News

അര്‍ജന്റീനയുടെ മികച്ച താരമായി മറഡോണയെ പിന്തള്ളി മെസി

Published

|

Last Updated

ബ്യൂണസ് ഐറിസ്: അര്‍ജന്റീനയുടെ എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ താരം ലയണല്‍ മെസിയെന്ന് സര്‍വേ. പ്രമുഖ ഫുട്‌ബോള്‍ വെബ്‌സൈറ്റായ ഗോള്‍ ഡോട് കോം നടത്തിയ സര്‍വേയിലാണ് ഇതിഹാസ താരം മറഡോണയെ പിന്തള്ളി മെസി ഒന്നാമതെത്തിയത്.

ലോകം മുഴുവനുമുള്ള ഫുട്‌ബോള്‍ പ്രേമികളെ ഉള്‍പെടുത്തി നടത്തിയ ഓണ്‍ലൈന്‍ വോട്ടിംഗില്‍ പങ്കെടുത്ത 81 ശതമാനവും മെസിയാണ് അര്‍ജന്റീനയുടെ എക്കാലത്തേയും മികച്ച താരമെന്ന് അഭിപ്രായപ്പെട്ടു. അമേരിക്കയില്‍ നിന്നും ഇംഗ്ലണ്ടില്‍ നിന്നുമാണ് മെസിക്ക് കൂടുതല്‍ വോട്ട് ലഭിച്ചത്. അര്‍ജന്റീനക്കാരിലും ഭൂരിഭാഗം പേരും മെസിക്കാണ് വോട്ട് ചെയ്തത്. ഇന്ത്യയില്‍ നിന്നും കൂടുതല്‍ വോട്ടുകള്‍ മെസിക്കാണ് ലഭിച്ചത്.

ലോകകപ്പ് നേട്ടമൊന്നും മറഡോണയെ മെസിക്ക് മുകളിലാക്കിയില്ലെന്നും സര്‍വേ റിപ്പോര്‍ട്ട് പറയുന്നു. കോപ ചാമ്പ്യന്‍മാരായ ചിലിയും ഏതാനും രാജ്യങ്ങളും മാത്രമാണ് മറഡോണക്കൊപ്പം നിന്നത്. ചിലിയില്‍ 65 ശതമാനം പേരും മറഡോണയാണ് മികച്ച താരമെന്ന് അഭിപ്രായപ്പെട്ടു.

Latest