Connect with us

National

ആധാര്‍ കാര്‍ഡില്‍ നിന്ന് 'ആം ആദ്മി' പുറത്ത്

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ “ആം ആദ്മി” സര്‍ക്കാറും കേന്ദ്ര ഗവണ്‍മെന്റും തമ്മിലുള്ള പോര് തുടരുന്നതിനിടെ ആധാര്‍ കാര്‍ഡിലെ ടാഗ്‌ലൈനില്‍ നിന്ന് “ആം ആദ്മി” എന്ന പദം സര്‍ക്കാര്‍ മാറ്റി. ആം ആത്മി കാ അധികാര്‍ (സാധാരക്കാരന്റെ അധികാരം) എന്ന ടാഗ് ലൈനിലാണ് മാറ്റം വരുത്തിയത്. “മേരാ ആധാര്‍, മേരി പച്ചാന്‍” (എന്റെ ആധാര്‍, എന്റെ തിരിച്ചറിയല്‍) എന്നതാണ് പുതിയ ടാഗ്‌ലൈന്‍. ഇതുമായി ബന്ധപ്പെട്ട് കമ്മ്യൂണിക്കേഷന്‍ മന്ത്രാലയം ഐടി വകുപ്പിന് കുറിപ്പ് നല്‍കിയതായി ബിജെപി വക്താവ് അശ്വിനി ഉപാധ്യായ് പറഞ്ഞു.

ആധാര്‍ കാര്‍ഡിലെ ടാഗ്‌ലൈന്‍ മാറ്റണമെന്ന് ആവശ്യപ്പെട്ട് 2015 സെപ്തംഭറില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് താന്‍ പരാതി നല്‍കിയിരുന്നുവെന്ന് അശ്വിനി പറഞ്ഞു. ആധാര്‍ സാധാരണക്കാരന്റെ അവകാശം എന്ന ടാഗ്‌ലൈന്‍ ശരിയല്ലെന്നും ആധാര്‍ ദരിദ്ര-സമ്പന്ന വ്യത്യാസമില്ലാതെ എല്ലാവരുടെയും അവകാശമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. എന്നാല്‍ പരാതി സംബന്ധിച്ച് യുഐഡിഐയില്‍ നിന്ന് ഉടന്‍ പ്രതികരണമുണ്ടായില്ല. ഒടുവില്‍ ആറ് മാസങ്ങള്‍ക്ക് മുമ്പാണ് ടാഗ്‌ലൈന്‍ മാറ്റിയതെന്നും അദ്ദേഹം വ്യക്തമാക്കി. ആംആദ്മി പാര്‍ട്ടിയുടെ രൂപീകരണത്തോടെ ഇത് വീണ്ടും ചര്‍ച്ചയില്‍ വരികയായിരുന്നു. ആം ആദ്മി പാര്‍ട്ടി രൂപീകരിക്കും മുമ്പാണ് ആധാറില്‍ ആംആദ്മി എന്ന ടാഗ്‌ലൈന്‍ ഉപയോഗിച്ച് തുടങ്ങിയത്.

Latest