Kerala
സുപ്രീംകോടതി വിധിയില്‍ സന്തോഷം:പി കെ കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹരജി തള്ളിയ സുപ്രീംകോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് മുസ്ലിം ലീഗ് നോതാവും മുന്‍ മന്ത്രിയുമായ പി.കെ കുഞ്ഞാലിക്കുട്ടി. ഈ കേസിന്റെ പേരില്‍ കഴിഞ്ഞ 20 വര്‍ഷമായി തന്നെ വേട്ടയാടുകയായിരുന്നുവെന്നും കോടതി പലതവണ കുറ്റവിമുക്തനാക്കിയിട്ടും തനിക്കെതിരേ തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉയരുകയായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കേസില്‍ അനുകൂലമായ വിധി വന്നതില്‍ ദൈവത്തോട് നന്ദി പറയുന്നു. വി.എസ് മാത്രമല്ല ചില തല്‍പരകക്ഷികളും തനിക്കെതിരെ ഈ കേസുമായി മുന്നോട്ട് പോകുന്നുണ്ട്. എന്നാല്‍ അവരുടെ പേര് പറഞ്ഞ് അവരെ വലുതാക്കാനില്ല എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
---- facebook comment plugin here -----