Kerala
ജിഷ വധക്കേസ് എറണാകുളം സെഷന്‍സ് കോടതിയിലേക്ക് മാറ്റി
കൊച്ചി: ജിഷ വധക്കേസ് കുറുപ്പംപടി മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് എറണാകുളം സെഷന്‍സ് കോടതിയിലേക്ക് മാറ്റി. പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമം കൂടി ഉള്ളതിനാലാണ് കോടതി മാറ്റാന്‍ തീരുമാനിച്ചത്. സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ പ്രതിയുടെ റിമാന്‍ഡ് ഈ മാസം 27 വരെ നീട്ടി.
രാവിലെ കുറുപ്പംപടി കോടതിയില്‍ എത്തിച്ച പ്രതി അമീറുള്‍ ഇസ്ലാമിനെ കോടതിമാറ്റ നടപടികള്‍ക്ക് ശേഷം എറണാകുളം സെഷന്‍സ് കോടതിയിലേക്ക് കൊണ്ടുപോയി. കേസില്‍ ഇതുവരെയുള്ള എല്ലാ രേഖകളും സെഷന്‍സ് കോടതിക്ക് കൈമാറിയിട്ടുണ്ട്. കുറ്റപത്രം സമര്‍പ്പിക്കുന്നതും വിചാരണ നടപടിക്കുന്നതും സെഷന്‍സ് കോടതിയിലായിരിക്കും.
---- facebook comment plugin here -----