Kerala
മൈക്രോ ഫിനാന്‍സ് തട്ടിപ്പ്; വെള്ളാപ്പള്ളി ഒന്നാം പ്രതി
തിരുവനന്തപുരം: കേസില്‍ വെള്ളാപ്പള്ളിയടക്കം 5 പ്രതികള്‍തിരുവനന്തപുരം: എസ്.എന്‍.ഡി.പി യോഗത്തിന്റെ മൈക്രോ ഫിനാന്‍സ് അഴിമതിക്കേസില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരെ വിജിലന്‍സ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. എസ്.എന്‍.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എന്‍. സോമന്‍, യോഗം മൈക്രോ ഫിനാന്‍സ് സംസ്ഥാന കോ ഓഡിനേറ്റര്‍ കെ.കെ. മഹേശന്‍, പിന്നാക്ക വികസന കോര്‍പറേഷന്‍ മുന്‍ എം.ഡി എന്‍. നജീബ്, നിലവിലെ എം.ഡി ദിലീപ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. മൈക്രോ ഫിനാന്‍സ് അഴിമതിക്കേസില്‍ മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഹരജിയിലാണ് നടപടി.
മൈക്രോഫിനാന്‍സ് വഴി 15 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാരോപിച്ചാണ് വി.എസ്. അച്യുതാനന്ദന്‍ നല്‍കിയ ഹരജി.മൈക്രോഫിനാന്‍സില്‍ 80 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നുവെന്ന് രഹസ്യപരിശോധനയില്‍ കണ്ടെത്തിയതായി വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍ കോടതിയെ അറിയിച്ചിരുന്നു. ഗുണഭോക്താക്കളെന്ന പേരില്‍ പലരുടെയും വ്യാജരേഖകളുണ്ടാക്കി പണംതട്ടി തുടങ്ങിയ ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ തെളിഞ്ഞതായി കോടതി വിലയിരുത്തിയിരുന്നു.
2003 മുതല്‍ 2015 വരെയുള്ള കാലയളവില്‍ 15 കോടി രൂപ എസ്എന്‍ഡിപി യോഗത്തിന് പിന്നോക്ക വികസന കോര്‍പ്പറേഷന് വായ്പ നല്‍കിയെന്നും, വെറും രണ്ട് ശതമാനം പലിശക്ക് നല്‍കുന്ന തുക 18 ശതമാനം പലിശക്ക് വെള്ളാപ്പള്ളി ഈഴവ സമുദായത്തിന് നല്‍കിയെന്നും വിഎസിന്റെ ഹരജിയില്‍ ആരോപിക്കുന്നു. അഞ്ച് ശതമാനത്തില്‍ കൂടുതല്‍ പലിശ ഈടാക്കരുതെന്ന് പിന്നോക്ക വികസനകോര്‍പ്പറേഷന്‍ നിര്‍ദ്ദേശം നല്‍കിയപ്പോഴാണ് വെള്ളാപ്പള്ളി 12 മുതല്‍ 18 ശതമാനം വരെ പലിശക്ക് പണം നല്‍കിയത്. മാത്രമല്ല വ്യാജമേല്‍വിലാസങ്ങള്‍ നല്‍കി വെള്ളാപ്പള്ളിയും കൂട്ടരും 15 കോടി രൂപ തട്ടിയെടുത്തുവെന്നും വിഎസ് ആരോപിച്ചിരുന്നു.