Connect with us

Gulf

ബര്‍റ് അല്‍ ഹിക്മാന്‍; ദേശാടന പക്ഷികളുടെ ഇഷ്ടകേന്ദ്രം

Published

|

Last Updated

മസ്‌കത്ത്: ദേശാടന പക്ഷികളുടെ ഇഷ്ടകേന്ദ്രമായി മാറിയ ബര്‍റ് അല്‍ ഹിക്മാന്‍ രാജ്യത്തിന്റെഅഭിമാനമായി മാറുന്നു. ലക്ഷക്കണക്കിന് ദേശാടന പക്ഷികളാണ് ബര്‍റ് അല്‍ ഹിക്മാന്‍ തേടി ആകാശ വഴികളിലൂടെ പറന്നെത്തുന്നത്.
ഒമാന്റെ കിഴക്കന്‍ തീരത്ത് അല്‍ വുസ്ത ഗവര്‍ണറേറ്റിലാണ് ബര്‍റ് അല്‍ ഹിക്മാന്‍ എന്ന പക്ഷികളുടെ ഇഷ്ടകേന്ദ്രം സ്ഥിതി ചെയ്യുന്നത്. ലോകത്തെ ദേശാടന പക്ഷികളുടെമൂന്ന് ശതമാനം ഇവിടെയെത്തുന്നുവെന്നതാണ് പ്രദേശത്തിന്റെ പെരുമ അഗോളതലത്തില്‍ ഉയര്‍ത്തിയിരിക്കുന്നത്.
പക്ഷി നിരീക്ഷകരുടെ ഇഷ്ട കേന്ദ്രമായി ഇവിടം മാറിയിരിക്കുകയാണെന്ന് സുല്‍ത്താന്‍ ഖാബൂസ് യൂണിവേസിറ്റി റിമോട്ട് സെന്‍സിംഗ് ആന്റ് ജി ഐ എസ് സെന്റര്‍ഡയറക്ടര്‍ ഡോ. ആന്റിയവ്കള്‍ട്ടങ്ങ് പറയുന്നു. ദേശത്തിനകത്തും പുറത്തുമുള്ള അനേകം പക്ഷി വര്‍ഗങ്ങളുടെയുംജൈവ വൈവിധ്യത്തിന്റെയും ഇടമാണ് ഈ സുന്ദര പ്രദേശം. അതുകൊണ്ട് തന്നെയാണ് ലോകതലത്തില്‍ പക്ഷി നിരീക്ഷകരുടെയും പ്രകൃതി ആസ്വാദകരുടെയും ഇഷ്ടകേന്ദ്രമായിചുരുങ്ങിയ കാലംകൊണ്ട് ബര്‍റ് അല്‍ ഹിക്മാന്‍ മാറിയതെന്ന് മസീറഐലന്റ് റിസോര്‍ട്ട് ജനറല്‍ മാനേജര്‍ വിജയ്കുമാര്‍ ഹന്‍ഡയും ചൂണ്ടിക്കാട്ടുന്നു.
സൈബീരിയ, ആഫ്രിക്ക, ഇന്ത്യ, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പക്ഷികളാണ് ഈ സങ്കേതം തേടി ആകാശവഴിയിലൂടെ എത്തുന്നത്. ഭൂഖണ്ഡങ്ങള്‍ താണ്ടുന്ന ദേശാടന പക്ഷികളുടെ ഇടത്താവളവും ഇത് തന്നെ.
ഈ വര്‍ഷം ജനുവരി 20 മുതല്‍ ഫെബ്രുവരി മൂന്ന് വരെ അഞ്ച് ലക്ഷം പറവകള്‍ ബര്‍റ് അല്‍ ഹിക്മാനില്‍ എത്തിയെന്നാണ് കണക്കുകള്‍. വെറ്റ്‌ലാന്റ്ഇന്റര്‍നാഷണലാണ് ഇത്തരമൊരു കണക്കെടുപ്പിന് മുതിര്‍ന്നത്. പരിസ്ഥിതി കാലാവസ്ഥാ വകുപ്പ് മന്ത്രാലയത്തിന്റെയും ഒമാന്‍ പരിസ്ഥിതി സൊസൈറ്റിയുടെയും ഉന്നതരടങ്ങിയ പ്രത്യേക സമ്മേളനത്തിലാണ്‌വെറ്റ്‌ലാന്റ്ഇന്റര്‍നാഷണല്‍ പ്രതിനിധികള്‍ഇത് സംബന്ധമായ കണക്കുകള്‍ പുറത്തുവിട്ടത്.
Burr al hikman1ആഫ്രിക്ക, യൂറേഷ്യന്‍ ആകാശവഴിയിലെ പ്രധാന ഇരുപത്തഞ്ച് കേന്ദ്രങ്ങളിലൊന്നായി ബര്‍റ് അല്‍ ഹിക്മാന്‍ മാറിയിട്ടുണ്ടെന്ന് സമ്മേളനത്തില്‍ സര്‍വേ പ്രൊജക്ട് ലീഡറായ വാര്‍ഡ്ഹകെമെജര്‍ അറിയിച്ചിരുന്നു. നീര്‍കാക്കകളും, കടല്‍ കാക്കകളും അടങ്ങുന്ന ഇരുപത്തെട്ടോളം വിഭാഗങ്ങളെ ഇവിടെ കണ്ടെത്താനായിട്ടുണ്ട്. വെള്ളത്തില്‍ നടക്കുന്ന നീണ്ട കാലുകളുള്ളകൊക്ക് വിഭാഗത്തില്‍ പെട്ട നീര്‍കാക്കകളില്‍ ലോകതലത്തില്‍ 10 ശതമാനം ബര്‍റ് അല്‍ ഹികാമിലാണെന്ന് കണ്ടെത്തിയതാണ്ഏറെ പ്രാധാന്യമുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഒരുവര്‍ഷം നീണ്ട കണെക്കെടുപ്പാണ് വെറ്റ്‌ലാന്റ് ഇന്റര്‍നാഷണല്‍ നടത്തിയത്. നമുക്കിവരെ എണ്ണാം എന്ന തലക്കെട്ടില്‍ നടത്തിയ യജ്ഞത്തിനു അന്തര്‍ദേശീയ സംഘടനകളുടെയും ഗവണ്‍മെന്റ് വിഭാഗങ്ങളുടെയും വളണ്ടിയര്‍മാരുടെയും പിന്തുണ ഉണ്ടായിരുന്നു. പഠനത്തിന്റെ അടിസ്ഥനത്തില്‍ മേഖലയില്‍ നടത്തേണ്ട വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളിലേക്കും ഇവര്‍ ഗവണ്‍മെന്റിന്റെ ശ്രദ്ധ ക്ഷണിച്ചിട്ടുണ്ട്. പക്ഷി നിരീക്ഷകര്‍ സാധാരണയായി പിടികൂടിയ പക്ഷികളില്‍ ഇലക്‌ട്രോണിക് സെന്‍സര്‍ ഘടിപ്പിച്ച് വിട്ടയക്കാറാണുള്ളത്. ഇവയുടെ സഞ്ചാര പഥം സൂക്ഷ്മമായിവിലയിരുത്തി പഠനവിധേയമാക്കുകയും മറ്റും ചെയ്യും. ഇവിടെ കണ്ടെത്തിയ പക്ഷികളിലും അത്തരം ചിപ്പുകള്‍ ഘടിപ്പിച്ചിട്ടുണ്ട്.
ജൈവവൈവിധ്യം കണ്ടെത്തിയ പ്രദേശം പൂര്‍ണാര്‍ഥത്തില്‍ സംരക്ഷിച്ചും ആവശ്യമായ വൈവിധ്യവത്കരണം നടത്തിയുംഅന്താരാഷ്ട്ര മേഖലയിലെ ശ്രദ്ധാകേന്ദ്രമായി നിലനിര്‍ത്താനാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്ദര്‍ ശ്രമിക്കുന്നത്.

 

---- facebook comment plugin here -----

Latest