Connect with us

International

ഡൊണാള്‍ഡ് ട്രംപ് റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി

Published

|

Last Updated

ക്ലീവ്‌ലന്‍ഡ്: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി ഡൊണാള്‍ഡ് ട്രംപിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ക്ലീവ്‌ലന്‍ഡില്‍ നടന്ന കണ്‍വന്‍ഷനിലാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. നവംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ട്രംപ് ഡെമോക്രാറ്റ് പാര്‍ട്ടി സ്ഥാനാര്‍ഥി ഹിലരി ക്ലിന്റനെ നേരിടും. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ഇന്ത്യാന ഗവര്‍ണര്‍ മൈക് പെന്‍സിനെയും പ്രഖ്യാപിച്ചു.

റിപബ്ലിക്കന്‍ പാര്‍ട്ടിയിലെ 17 പേരെ പിന്തള്ളിയാണ് ട്രംപ് സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചത്. ഒഹായോയോവിലെ ക്ലീവ്‌ലന്‍ഡില്‍ നടന്ന കണ്‍വെന്‍ഷനില്‍ ട്രംപ് 1725 പേരുടെ പിന്തുണ നേടിയപ്പോള്‍ രണ്ടാം സ്ഥാനെത്തത്തിയ ടെഡ് ക്രൂസിന് 475 വോട്ടുകള്‍ മാത്രമാണ് നേടനായത്. കുടിയേറ്റക്കാരോടും മുസ്‌ലിംകളോടും കറുത്തവരോടുമുള്ള നിലപാടിന്റെ പേരില്‍ ഏറെ വിമര്‍ശിക്കപ്പെട്ട വ്യക്തിയാണ് ഡൊണാള്‍ഡ് ട്രംപ്.