Connect with us

National

മാന്‍വേട്ടക്കേസില്‍ സല്‍മാന്‍ ഖാനെ കുറ്റവിമുക്തനാക്കി

Published

|

Last Updated

ജയ്പുര്‍: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാനെ രാജസ്ഥാന്‍ ഹൈക്കോടതി വെറുതെ വിട്ടു. വിചാരണക്കോടതി വിധിക്കെതിരെ സല്‍മാന്‍ സമര്‍പ്പിച്ച ഹരജി കോടതി അംഗീകരിക്കുകയായിരുന്നു. രണ്ടു കേസുകളായിരുന്നു സല്‍മാനെതിരെ ഉണ്ടായിരുന്നത്. രണ്ടു കേസിലും സല്‍മാനെ വെറുതെ വിട്ടു. വിധിക്കെതിരെ രാജസ്ഥാന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചേക്കും.

1998ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. “ഹം സാത്ത് സാത്ത് ഹെ” എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെ സല്‍മാന്‍ ഖാന്‍ വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന കൃഷ്ണമൃഗത്തെ വേട്ടയാടി എന്നതായിരുന്നു കേസ്. സഹ നടീനടന്മാരായ തബു, സൊനാലി ബാന്ദ്രെ, നീലം, സതീഷ് ഷാ എന്നിവരും സല്‍മാനൊപ്പം പങ്കാളികളായിരുന്നു. ഇവരും കേസില്‍ പ്രതികളായിരുന്നു.

Latest