Connect with us

International

മാറ്റത്തിലേക്ക് രാജ്യത്തെ നയിക്കാന്‍ ഒന്നിച്ച് നില്‍ക്കണം: ഹിലരി ക്ലിന്റണ്‍

Published

|

Last Updated

ഫിലഡെല്‍ഫിയ: മാറ്റത്തിലേക്ക് രാജ്യത്തെ നയിക്കാന്‍ ഒരുമിച്ച് നില്‍ക്കണമെന്ന് ഡെമോക്രാറ്റ്ക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണ്‍. അമേരിക്കയെ വിഭജിക്കുകയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ട്രംപിന്റെ ലക്ഷ്യമെന്നും ഹിലരി വിമര്‍ശിച്ചു. ഫിലഡെല്‍ഫിയയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ദേശീയ കണ്‍വെന്‍ഷനില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു ഹിലരി.

ജനങ്ങള്‍ക്കിടയില്‍ മതിലുകളല്ല, രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയാണ് നിര്‍മിക്കേണ്ടത്. ഒരു മതവിഭാഗത്തെ നിരോധിക്കുന്നതിനെ അനുകൂലിക്കുന്നില്ല. തീവ്രവാദത്തെ അടിച്ചമര്‍ത്തുന്നതിന് സഖ്യകക്ഷികളോടൊപ്പം ഉറച്ചുനില്‍ക്കുമെന്നും ഹിലരി പറഞ്ഞു.

---- facebook comment plugin here -----

Latest