Connect with us

Gulf

സൗദിയില്‍ 10,000 ഇന്ത്യക്കാര്‍ പട്ടിണിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി:സൗദിയില്‍ പതിനായിരത്തിലധികം ഇന്ത്യക്കാര്‍ പട്ടിണി നേരിടുന്നുണ്ടെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. സ്വന്തം സഹോദരങ്ങളെ സഹായിക്കണമെന്ന് സുഷമ സൗദിയിലെ ഇന്ത്യക്കാരോട് അഭ്യര്‍ഥിച്ചു. ഇന്ത്യക്കാരുടെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തേക്കാള്‍ വലുതല്ല മറ്റൊന്നുമെന്നും സുഷമാ സ്വരാജ് ട്വീറ്റ് ചെയ്തു. ജോലി നഷ്ടപ്പെട്ട് സാമ്പത്തിക ഞെരുക്കം നേരിടുന്നത് 800 പേര്‍ മാത്രമല്ലെന്നും സുഷമ പറഞ്ഞു. ജിദ്ദയില്‍ 800ഓളം ഇന്ത്യക്കാര്‍ ഭക്ഷണം കിട്ടാതെ വലയുകയാണെന്ന് കഴിഞ്ഞ ദിവസം ഒരാള്‍ ട്വീറ്റ് ചെയ്തിരുന്നു.


30 ലക്ഷത്തോളം ഇന്ത്യാക്കാര്‍ സൗദിയിലുണ്ടെന്നാണ് കണക്കുകള്‍. ബുദ്ധിമുട്ടുന്നവര്‍ക്ക് സൗജന്യ റേഷന്‍ നല്‍കാനും ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ജിദ്ദയിലെ ഹൈവേ ക്യാമ്പിലേക്ക് ഇന്ത്യന്‍ സമൂഹവുമായി ചേര്‍ന്ന് കോണ്‍സുലേറ്റ് 15,475 കിലോ ഭക്ഷ്യ ധാന്യങ്ങളും മറ്റുള്ളവയും കൈമാറിയിട്ടുണ്ട്.


തൊഴില്‍ ഉടമകള്‍ വേതനം നല്‍കാത്തതിനാലും ഫാക്ടറികള്‍ അടച്ചു പൂട്ടിയതിനാലും വലിയൊരു വിഭാഗം ജനങ്ങളാണ് സൗദിയിലും കുവൈത്തിലും തൊഴില്‍ രഹിതരായത്. കുവൈത്തിലെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെങ്കിലും സഊദി അറേബ്യയിലെ സ്ഥിതി ഗുരുതരമാണെന്നും മന്ത്രി പറഞ്ഞു. പരാതി നല്‍കിയവര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്ന ചിത്രങ്ങള്‍ പിന്നീട് വിദേശകാര്യ മന്ത്രി ട്വിറ്ററില്‍ പോസ്റ്റു ചെയ്തു.

Latest