Kerala
അനധികൃത സ്വത്ത് :പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിജിലന്‍സ് അന്വേഷണം
കോഴിക്കോട്: അനധികൃത സ്വത്ത് സസമ്പാദനത്തിന് മുന്‍മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് നിര്‍ദേശം. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയെ തുടര്‍ന്നാണ് അന്വേഷണം. കോഴിക്കോട് വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. റിപ്പോര്‍ട്ട് അടുത്ത മാസം 18നകം സമര്‍പ്പിക്കണം.
കണ്ണൂര്‍ ഇരിട്ടി സ്വദേശി ഷാജര്‍ നല്‍കിയ പരാതിയിലാണ് വിജിലന്‍സ് കോടതിയുടെ ഉത്തരവ്. 2006 മുതല്‍ 2014 വരെയുള്ള കാലയളവിലെ കുഞ്ഞാലിക്കുട്ടിയുടെ സമ്പാദ്യം വരവുമായി ഒത്തു പോകുന്നില്ലെന്നാണ് പരാതി. വിജിലന്‍സ് ഡയറക്ടര്‍ നേരിട്ട് പരിശോധന നടത്തണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
സന്തോഷ് മാധവന്‍ ഉള്‍പ്പെട്ട ഭൂമിഇടപാട് കേസിലും കുഞ്ഞാലിക്കുട്ടിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ നേരത്തെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു.
---- facebook comment plugin here -----