Connect with us

Kerala

വി എസിനെ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനായി നിയമിച്ചു

Published

|

Last Updated

തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയന്‍മാനായി വി എസിനെ നിയമിച്ചു.ഇന്നു ചേര്‍ന്ന മന്ത്രിസഭ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.ക്യാബിനറ്റ് പദവിയോടെയാണ് വിഎസിന്റെ നിയമനം. മൂന്നംഗ കമ്മിഷനിലെ മറ്റു രണ്ട് അംഗങ്ങള്‍ മുന്‍ ചീഫ് സെക്രട്ടറി നീല ഗംഗാധരനും സി.പി. നായരുമാണ്.

സംസ്ഥാനത്ത് നിലവില്‍ വരുന്ന നാലാമത്തെ ഭരണപരിഷ്‌കരണ കമ്മീഷനാണിത്.
വി.എസിന് മുഖ്യമന്ത്രിക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യേണ്ടി വരാത്ത രീതിയിലാണ് കമ്മിഷന്റെ രൂപീകരണം. എം.എല്‍.എ ആയ വി.എസിന് ക്യാബിനറ്റ് പദവി നല്‍കുമ്പോള്‍ ഉടലെടുക്കാവുന്ന ഇരട്ടപ്പദവി പ്രശ്‌നം പരിഹരിക്കാനായി നിയമസഭാ അയോഗ്യതകള്‍ നീക്കം ചെയ്യല്‍ ഭേദഗതി ബില്‍ നേരത്തെ നിയമസഭ പാസാക്കിയിരുന്നു. ഇതിന്റെ തുടര്‍നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് മന്ത്രിസഭ ഇന്ന് തീരുമാനം കൈക്കൊണ്ടത്.

Latest