Connect with us

International

കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യമല്ലെന്ന് നവാസ് ഷരീഫ്

Published

|

Last Updated

ഇസ്ലാമാബാദ്: കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യമല്ലെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ്. സാര്‍ക്ക് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പാക്കിസ്ഥാനിലെത്തിയതിന് പിന്നാലെയാണ് വിവാദ പ്രസ്താവനയുമായി നവാസ് ഷരീഫ് രംഗത്ത് വന്നിരിക്കുന്നത്. പാക് വിദേശകാര്യ മന്ത്രാലയത്തിന്റെ യോഗത്തിലാണ് ഷരീഫിന്റെ പ്രസ്താവന.

കശ്മീരില്‍ സ്വാതന്ത്ര്യത്തിനായുള്ള മുന്നേറ്റമാണ് നടക്കുന്നത്. കശ്മീരിലെ മൂന്നാംതലമുറയില്‍ പെട്ടവരുടെ രക്തത്തിലൂടെ ഈ മുന്നേറ്റം തുടരുകയാണ്. ബുള്ളറ്റുകളാള്‍ കാഴ്ച്ച നഷ്ടപ്പെട്ടെങ്കിലും സ്വാതന്ത്ര്യത്തിനായുള്ള ദാഹം അവരെ ലക്ഷ്യത്തിലെത്തിക്കുമെന്നും നവാസ് ഷരീഫ് പറഞ്ഞു.

Latest