Connect with us

Kerala

കെഎം മാണി യുഡിഎഫ് വിടില്ലെന്നാണ് പ്രതീക്ഷയെന്ന് സുധീരന്‍

Published

|

Last Updated

ന്യൂഡല്‍ഹി: കെഎം മാണി യുഡിഎഫ് വിടില്ലെന്നാണ് പ്രതീക്ഷയെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. ചര്‍ച്ചകള്‍ക്ക് ഉമ്മന്‍ചാണ്ടിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൊണ്ടഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ അവസാന ശ്രമത്തിലാണെന്നും സുധീരന്‍ പറഞ്ഞു.

കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഹൈക്കമാന്‍ഡ് വിളിച്ച യോഗത്തില്‍ പങ്കെടുക്കാനാണ് കേരള നേതാക്കള്‍ ഡല്‍ഹിയിലെത്തിയത്. സുധീരന് പുറമെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.