Connect with us

Ongoing News

ഇന്ത്യയ്ക്ക് തിരിച്ചടി; സാനിയ-പ്രാര്‍ത്ഥന സഖ്യത്തിനും തോല്‍വി

Published

|

Last Updated

റിയോ ഡി ജനീറോ: ടെന്നീസ് വനിതാ ഡബിള്‍സില്‍ ഇന്ത്യ പുറത്ത്. സാനിയമിര്‍സ-പ്രാര്‍ഥനാ തോംബര്‍ സഖ്യം ചൈനയുടെ ഷ്വായ് പെംഗ്- ഷ്വായ് സാംഗ് സംഖ്യത്തോടാണ് പരാജയപ്പെട്ടത്. ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ സഖ്യം പരാജയപ്പെട്ടത്. സ്‌കോര്‍: 6-7, 7-5, 5-7. ആദ്യ സെറ്റ് ചൈനീസ് സഖ്യം നേടിയപ്പോള്‍ രണ്ടാം സെറ്റ് നേടി തിരിച്ചു വരവ് നടത്തി പ്രതീക്ഷ നല്‍കിയതാണ് സാനിയ സഖ്യമെങ്കിലും മികവ് നിലനിര്‍ത്താനായില്ല. ഇതോടെ പുരുഷ, വനിത വിഭാഗം ഡബിള്‍സില്‍ ആദ്യ റൗണ്ടില്‍തന്നെ ഇന്ത്യന്‍ താരങ്ങള്‍ പുറത്തായി.

നേരത്തെ ഇന്ത്യയുടെ ലിയാണ്ടര്‍ പേസ്‌രോഹന്‍ ബൊപ്പണ്ണ സഖ്യം പോളിഷ് ജോഡിയായ ലൂക്കാസ് കുബോട്ടമാര്‍സിന്‍ മറ്റകോവ്‌സ്‌ക്കി സഖ്യത്തോട് നേരിട്ടുള്ള രണ്ടു സെറ്റുകള്‍ക്ക് പരാജയപ്പെട്ട് പുറത്തായിരുന്നു. ടെന്നീസില്‍ പുരുഷ വനിതാ വിഭാഗങ്ങള്‍ പുറത്തായതോടെ ഇനി പ്രതീക്ഷ മിക്‌സഡ് ഡബിള്‍സില്‍ മത്സരിക്കുന്ന സാനിയ-ബൊപ്പണ്ണ സഖ്യത്തില്‍ മാത്രമാണ്.