Connect with us

Kerala

ഋഷിരാജ് സിംഗിന്റെ പ്രസ്താവന അരോചകം: ഇ പി ജയരാജന്‍

Published

|

Last Updated

കൊച്ചി: പതിനാല് സെക്കന്‍ഡ് സ്ത്രീയെ പുരുഷന്‍ നോക്കി നിന്നാല്‍ കേസെടുക്കാമെന്ന എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിംഗിന്റെ പ്രസ്താവന അരോചകമെന്ന് മന്ത്രി ഇ.പി.ജയരാജന്‍. മനുഷ്യര്‍ക്ക് ചില ദൗര്‍ബല്യങ്ങളും എടുത്തു ചാട്ടങ്ങളും ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

ഋഷിരാജ് സിംഗിന്റെ പ്രസ്താവന അരോചകമാണ്. ഇത് എക്‌സൈസ് മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും. പ്രസ്താവനയെ കുറിച്ച് പരിശോധിക്കണമെന്നും ആവശ്യപ്പെടും. മനുഷ്യരല്ലേ…ചില ദൗര്‍ബല്യങ്ങളും എടുത്തു ചാട്ടങ്ങളുമൊക്കെ ഉണ്ടാവില്ലേ. നൂറു ശതമാനവും ശരി ചെയ്യുന്ന ആരെങ്കിലും ഉണ്ടാവുമോ ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഒരു സ്വകാര്യ ചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു ഋഷിരാജ് സിംഗിന്റെ പരാമര്‍ശം. സ്വയരക്ഷയ്ക്കായി പെണ്‍കുട്ടികള്‍ കത്തിയോ കുരുമുളക് സ്‌പ്രേയോ ഹാന്‍ഡ് ബാഗില്‍ കരുതണമെന്ന് പറഞ്ഞ സിംഗ്, പുരുഷന്‍ പതിനാല് സെക്കന്‍ഡ് സ്ത്രീയെ നോക്കി നില്‍ക്കുകയോ സ്ത്രീയ്ക്ക് ഇതില്‍ ബുദ്ധിമുട്ട് തോന്നുകയോ ചെയ്താല്‍ അയാള്‍ക്കെതിരെ കേസെടുക്കാന്‍ നിയമമുണ്ടെന്നും പറഞ്ഞു.

---- facebook comment plugin here -----

Latest